രാജസ്ഥാനില്‍ പ്രധാന ബി.ജെ.പി മന്ത്രിമാരെല്ലാം പിന്നില്‍

Related image

ജയ്പൂര്‍ (www.evisionnews.co): തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ രാജസ്ഥാനില്‍ വലിയ തിരിച്ചടി നേരിട്ട് ബി.ജെ.പി മന്ത്രിമാര്‍. മുഖ്യമന്ത്രി വസുന്ധര രാജെ മുന്നേറുമ്പോള്‍ മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം പിന്നിലാണ്. രാജസ്ഥാനിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി അരുണ്‍ ചതുര്‍വേദി ജയ്പൂരിലെ സിവില്‍ ലൈന്‍ മണ്ഡലത്തില്‍ 3000ത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്.

കൃഷി മന്ത്രി പ്രഭു ലാല്‍ സൈനിയും 2000 വോട്ടുകള്‍ക്ക് പിന്നിലാണ്. രാജസ്ഥാനിലെ അന്‍ത സീറ്റില്‍ നിന്നായിരുന്നു ഇദ്ദേഹം ജനവിധി തേടിയത്. രാജസ്ഥാനിലെ തന്നെ ജലവിഭവ വകുപ്പ് മന്ത്രിയായ രാംപ്രതാപ് 1000 വോട്ടുകള്‍ക്ക് പിന്നിലാണ്. ഹനുമന്‍ഗര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ഇദ്ദേഹം മത്സരിച്ചത്. നഗരവികസന വകുപ്പ് മന്ത്രി ശ്രീചന്ദ്ര് ക്രിപാലിനിയും 500 വോട്ടുകള്‍ക്ക് പിന്നിലാണ്. നിമാഗേര മണ്ഡലത്തില്‍ നിന്നായിരുന്നു ഇദ്ദേഹം മത്സരിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?