ശബരിമല: ബി ജെ പിയുടെ ഇരട്ടത്താപ്പിലും ജനാധിപത്യ വിരുദ്ധ നടപടികളിലും പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാനസമിതി നേതാക്കള്‍ സി പി എമ്മിലേക്ക്
തിരുവനന്തപുരം: (www.kvartha.com 21.12.2018) ശബരിമല വിഷയത്തിലെ ബി.ജെ.പിയുടെ ഇരട്ടത്താപ്പിലും ജനാധിപത്യ വിരുദ്ധ നടപടികളിലും പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാനസമിതി നേതാക്കള്‍ സി പി എമ്മിലേക്ക് ചേക്കേറുന്നു.
സംസ്ഥാന സമിതിയംഗം വെള്ളനാട് എസ്.കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുവാന്‍ തീരുമാനിച്ചത്. രാജിവച്ച നേതാക്കള്‍ സി.പി.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും എന്നാണ് സൂചന. ബി.ജെ.പി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ്.കൃഷ്ണകുമാറും മുന്‍ ആര്‍.എം.പി സംസ്ഥാന കമ്മറ്റിയംഗവും നിലവില്‍ ബി.ജെ.പി നേതാവുമായ ഉഴമലയ്ക്കല്‍ ജയകുമാര്‍ തുടങ്ങിയവരും ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി.
ഭാരതീയ ജനതാ പാര്‍ട്ടി ഒരു ജനാധ്യപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ് എന്ന് അവകാശപ്പെടുമ്പോഴും ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷമുണ്ടായിട്ടുപോലും ഒരു സംസ്ഥാന കമ്മിറ്റിയോഗം പോലും വിളിച്ചുകൂട്ടി ആ വിഷയം ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അജണ്ടകള്‍ തീര്‍ത്തും ഏകപക്ഷീയമായി ബി.ജെ.പിയുടെ സംഘടനാശരീരത്തിലൂടെ സംസ്ഥാനത്ത് അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്നും ജനാധിപത്യത്തിന്റെ അവസാനത്തെ തുള്ളിരക്തവും വാര്‍ന്നുപോയ രാഷ്ട്രീയ മൃതദേഹമായി മാറിയ ബി.ജെ.പിയില്‍ ഇനിയും തുടരാന്‍ തങ്ങള്‍ക്ക് സാധിക്കാത്തതിനാല്‍ രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാനാണ് തീരുമാനമെന്നും ഇവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ശബരിമല വിഷയത്തില്‍, 10നും 50നും വയസിനിടയിലുള്ള സ്ത്രീകള്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാമെന്ന നിലപാടാണ് ബി.ജെ.പി സംസ്ഥാനകമ്മറ്റിക്കും ആര്‍.എസ്.എസ് നേതൃത്വത്തിനും ഉണ്ടായിരുന്നത്. സംഘവുമായും ദുര്‍ഗാവാഹിനിയുമായും ബന്ധപ്പെടുന്ന സ്ത്രീകളാണ് ശബരിമല വിഷയത്തില്‍ ഹര്‍ജിയുമായി പോയ യംഗ് ലോയേഴ്‌സ് അസോസിയേഷനിലുള്ളവര്‍.
അവരാണ് നിയമവ്യവഹാരം നടത്തി, ഭരണഘടനയിലെ സ്ത്രീപുരുഷ സമത്വമെന്ന വ്യവസ്ഥയിലൂന്നിയുള്ള സുപ്രീംകോടതി വിധി സമ്പാദിച്ചത്. കേസിന്റെ പല ഘട്ടങ്ങളിലും സംഘം നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ഇവര്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala: BJP leaders resign to joins CPM, Thiruvananthapuram, News, Politics, Trending, BJP, CPM, Resigned, Sabarimala Temple, Press Meet, Religion, Kerala.

Powered by Info News For You

Comments
Post a Comment