ഒടിയന്‍ കണ്ടിറങ്ങിയ ആള്‍ക്ക് നല്‍കാനുള്ള മുട്ട പഫ്‌സുമായി റാന്നിയിലെ സിനിമ തിയേറ്റര്‍

പത്തനംതിട്ട: (www.kvartha.com 16.12.2018) വെള്ളിയാഴ്ച റിലീസ് ചെയ്ത മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ ചിത്രം ഒടിയനെതിരെ ഫേസ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായ പ്രതികരണങ്ങളാണ് നടക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയ ഒടിയന്‍ തീരെ നിലവാരമില്ലാത്ത സിനിമയാണെന്നും എട്ടുനിലയില്‍ പൊട്ടി എന്നും മറ്റുമുള്ള കമന്റുകളും ഇറങ്ങുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാറിനെതിരെയും കമന്റുകള്‍ ഉണ്ട്.

ബി ജെ പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിനത്തിനിടെയാണ് സിനിമയുടെ റിലീസ്. ഹര്‍ത്താലിനെ അവഗണിച്ച് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിനെതിരെ കമന്റ് ചെയ്തയാള്‍ക്ക് തിയേറ്റര്‍ ജീവനക്കാര്‍ മുട്ടന്‍ പണി കൊടുത്തതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഒടിയന്‍ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം കണ്ടിട്ട് ആദ്യ പകുതിയും രണ്ടാം പകുതിയും കൊള്ളില്ലെന്നും പക്ഷേ ഇന്റര്‍വെല്‍ ടൈമില്‍ ചിത്രം കണ്ട തിയേറ്ററില്‍ നിന്നും കഴിച്ച മുട്ട പഫ്‌സ് കൊള്ളാമായിരുന്നുവെന്നും ഫേസ്ബുക്കില്‍ കമന്റിട്ട അക്ഷയ് ആകാശ് എന്നയാളിനാണ് തിയേറ്റര്‍ മുട്ടന്‍ പണിയൊരുക്കിയത്.

Odiyan movie degrading attempt flopped Ranni, Pathanamthitta, News, Cinema, Social Network, Entertainment, Theater, Released, Kerala, Humor.

അക്ഷയ് ആകാശിന്റെ പോസ്റ്റിന് മറുപടിയായി തങ്ങളുടെ തിയേറ്ററില്‍ മുട്ട പഫ്‌സ് വില്‍ക്കുന്നില്ലെന്ന് എഴുതുകയായിരുന്നു. എന്നാല്‍ സിനിമയെ തകര്‍ക്കാനായി കമന്റിട്ടയാള്‍ക്ക് വേണ്ടി മാത്രം മൂന്ന് മുട്ട പഫ്‌സ് വാങ്ങി സൂക്ഷിച്ചിരിക്കുകയാണെന്നും പറഞ്ഞിരിക്കുന്നു . ഇതിന്റെ ഫോട്ടോയും ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Odiyan movie degrading attempt flopped Ranni, Pathanamthitta, News, Cinema, Social Network, Entertainment, Theater, Released, Kerala, Humor

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Odiyan movie degrading attempt flopped Ranni, Pathanamthitta, News, Cinema, Social Network, Entertainment, Theater, Released, Kerala, Humor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?