സിനിമാ നടിയുടെ നഗ്‌നചിത്രം വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു; വെട്ടിലായി സി പി എം പഞ്ചായത്ത് അംഗം

കൊച്ചി: (www.kvartha.com 19.12.2018) സിനിമാ നടിയുടെ നഗ്‌നചിത്രം വാട്‌സാപ്പ് ഗ്രൂപ്പിലിട്ട സി.പി.എം പഞ്ചായത്ത് അംഗം വെട്ടിലായി. ജില്ലാ പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും ഔദ്യോഗികാവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന ജില്ലാ പഞ്ചായത്ത് ഒഫീഷ്യല്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഗുഡ് ഈവിനിംഗ് ആശംസിച്ചുകൊണ്ട് പ്രശസ്ത നടിയുടെ അര്‍ധ നഗ്‌നചിത്രം പോസ്റ്റ് ചെയ്തത്.

ഔദ്യോഗികകാര്യങ്ങള്‍ മാത്രം വരുന്ന ഗ്രൂപ്പില്‍ നടിയുടെ നഗ്‌നചിത്രം കണ്ടതോടെ വനിത അംഗങ്ങളടക്കം ഞെട്ടി. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലായില്ല. ചിലര്‍ ചിത്രത്തിന് പിന്നാലെ പ്രതിഷേധം അറിയിച്ചെങ്കിലും മറ്റ് ചിലര്‍ പ്രായം പരിഗണിച്ച് മിണ്ടാതിരുന്നു. ചിത്രം ഡിലീറ്റ് ചെയ്യാനുള്ള സമയം കഴിഞ്ഞതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പരിഭ്രമിച്ച അംഗം തന്റെ പ്രായത്തെ മറ്റുള്ളവര്‍ അംഗീകരിച്ചതുകൊണ്ടു മാത്രം രക്ഷപ്പെടുകയായിരുന്നു.

CPM panchayat member in spot for posting cine actress' dirty photos on whatsapp group, Social Network, Whatsapp, Photo, Cinema, Actress, Politics, CPM, Controversy, Congress, News, Kerala, Humor.

ചിലര്‍ സി.പി.എം അംഗങ്ങളെ വിളിച്ച് കാര്യം തിരക്കിയെങ്കിലും ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അവരും. എന്നാല്‍ സംഭവം വിവാദമാക്കാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ വളരെ പക്വമായാണ് പ്രതികരിച്ചത്. വേണമെങ്കില്‍ വലിയ വിവാദമാക്കാവുന്ന വിഷയം, അംഗത്തിന്റെ പ്രായം പരിഗണിച്ച് കോണ്‍ഗ്രസ് വിട്ടുകളയുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM panchayat member in spot for posting cine actress' dirty photos on whatsapp group, Social Network, Whatsapp, Photo, Cinema, Actress, Politics, CPM, Controversy, Congress, News, Kerala, Humor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?