നൂറോളം സ്പിരിറ്റ് ലോറികള്‍ ചെക്ക് പോസ്റ്റില്‍ കുടുങ്ങികിടക്കുന്നു; വെള്ളവും ഭക്ഷണവുമില്ലാതെ ലോറി ജീവനക്കാര്‍, പ്രാഥമികാവശ്യ നിര്‍വഹണത്തിനുപോലും സൗകര്യമില്ല

മഞ്ചേശ്വരം: (www.kasargodvartha.com 25.12.2018) ചരക്ക് സേവന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് നൂറോളം ലോറികള്‍ ചെക്ക് പോസ്റ്റില്‍ കുടുങ്ങികിടക്കുന്നു. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തെ മദ്യനിര്‍മാണ ശാലകളിലേക്ക് സ്പിരിറ്റ് കയറ്റിവരികയായിരുന്ന ലോറികളാണ് ഇവിടെ തടഞ്ഞുവെച്ചിട്ടുള്ളത്. ചരക്ക് സേവനനികുതി നിയമം നടപ്പിലാക്കിയതിനുശേഷം മദ്യം ജി.എസ്.ടി.യുടെ പരിധിയില്‍ വരാത്തതിനാല്‍ ചെക്ക് പോസ്റ്റില്‍ ഇവ തടയാറില്ലായിരുന്നു.

എന്നാല്‍ കഴിഞ്ഞ 12 ദിവസങ്ങളിലായി പരിശോധന കര്‍ശനമാക്കുകയും നികുതിവെട്ടിച്ച്് സ്പിരിറ്റ് കടത്തുന്നു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് ലോറികള്‍ തടഞ്ഞത്്. മദ്യത്തില്‍ചേര്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് ചരക്ക് സേവനനികുതി ബാധകമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയതെന്നറിയുന്നു. ഇതേതുടര്‍ന്ന് മഞ്ചേശ്വരം ചെക്ക് പോസ്്്റ്റില്‍ ദേശീയപാതക്കിരുവശവുമായി ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. റോഡരികില്‍ എല്ലാവാഹനങ്ങളും നിര്‍ത്തിയിടാന്‍ പറ്റാത്തതിനാല്‍ ഒട്ടേറെ വാഹനങ്ങള്‍ പാര്‍ക്കിംഗ് ്ഗ്രൗണ്ടിലേക്കും മാറ്റിയിട്ടുണ്ട്.

ഒയാസിസ്, ഇംപീരിയല്‍ തുടങ്ങിയ കമ്പനികള്‍ കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി വെള്ളിയാഴ്ച സമ്പാദിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ലോറികള്‍ എപ്പോള്‍ വിട്ടുനല്‍കുമെന്ന കാര്യത്തില്‍ കൃത്യമായ മറുപടി അധികൃതര്‍ നല്‍കുന്നില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Post Office, Spirit lorries blocked in Check post
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?