കെ എസ് ടി പി റോഡിലെ വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ രണ്ട് വിദ്യാര്‍ത്ഥികള്‍അപകടനില തരണം ചെയ്തു, മരിച്ച ജാന്‍ഫിഷാന്റെ ഖബറടക്കം ആറു മണിയോടെ

കളനാട്: (www.kasargodvartha.com 04.12.2018) കെ എസ് ടി പി റോഡിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ബെണ്ടിച്ചാല്‍ നമ്പടിപ്പള്ളത്തെ അര്‍ജ്ജുന്‍ രമേശ് (15), ചട്ടഞ്ചാലിലെ മുബഷിര്‍ (15) എന്നിവരാണ് മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ കഴിയുന്നത്.

അതേസമയം അപകടത്തില്‍ മരിച്ച  ബെണ്ടിച്ചാല്‍ മൂഡംബയലിലെ പരേതനായ മഹ് മൂദ്- നസീമ ദമ്പതികളുടെ മകന്‍ ജാന്‍ഫിഷാന്റെ (15) മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ കുളിപ്പിച്ച് ഉച്ചയ്ക്ക് 1.30 മണിയോടെ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെക്കും. ആറു മണിക്കു ശേഷം ബെണ്ടിച്ചാല്‍ മൂഡംബയല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെയാണ് കെ എസ് ടി പി റോഡില്‍ കളനാട് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവസ്ഥലത്തു വെച്ച് തന്നെ ജാന്‍ഫിഷാന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. പരിക്കേറ്റ രണ്ടു വിദ്യാര്‍ത്ഥികളെയും ഓടിക്കൂടിയവരാണ് ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലേക്കും മാറ്റിയത്.

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചിച്ചു കൊണ്ട് ചട്ടഞ്ചാല്‍ സ്‌കൂളിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

Related News:
കെ എസ് ടി പി റോഡിലെ വാഹനാപകടം; വിദ്യാര്‍ത്ഥിയെ മരണം തട്ടിയെടുത്തത് സുഹൃത്തുക്കള്‍ക്കൊപ്പം ട്യൂഷന്‍ സെന്ററിലേക്ക് പോകുന്നതിനിടെ



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kalanad, Top-Headlines, Accidental-Death, chattanchal, Kalanad, KSTP Road accident; Injured students condition is well
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?