വാക്കുതര്‍ക്കം തടയാന്‍ ചെന്ന വ്യാപാരിക്ക് മര്‍ദനം

ഉപ്പള: (www.kasargodvartha.com 07.12.2018) വാക്കുതര്‍ക്കം തടയാന്‍ ചെന്ന വ്യാപാരിയെ മര്‍ദിച്ചു പരിക്കേല്‍പിച്ചതായി പരാതി. ഉപ്പള ടൗണിലെ വ്യാപാരി പെരിങ്കടിയിലെ അബ്ദുല്‍ മുനീര്‍ (28) ആണ് അക്രമത്തിനിരയായത്. പരിക്കേറ്റ മുനീറിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം.

പെരിങ്കടിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വാക്കുതര്‍ക്കമുണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഇത് തടയാന്‍ ചെല്ലുകയായിരുന്നുവെന്നും ഇതിനിടെ ചോദിക്കാന്‍ താനാരാണെന്ന് ചോദിച്ച് ഒരു സംഘം ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന മുനീര്‍ പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Assault, Attack, Crime, Merchant assaulted by gang
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?