കുമ്മനം തിരിച്ചുവരുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കും
തിരുവനന്തപുരം: (www.kvartha.com 25.12.2018) മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാജശേഖരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എത്തുന്നു. തിരുവനന്തപുരത്ത് അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയായേക്കും എന്നാണ് റിപ്പോര്‍ട്ട്. കുമ്മനം സജീവരാഷ്ട്രീയത്തില്‍ മടങ്ങിവരണമെന്നും പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ പറഞ്ഞു.
സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരുന്നതിന്റെ ഭാഗമായി ഗവര്‍ണര്‍ സ്ഥാനം കുമ്മനം ഉടന്‍ രാജിവയ്ക്കുമെന്നാണ് സൂചന. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച ബി.ജെ.പിയുടെ സമരം കൈവിട്ടു പോകുമെന്ന ആക്ഷേപം പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്നതിനിടയില്‍ കുമ്മനത്തെ തിരികെ എത്തിക്കണമെന്നുള്ള സമ്മര്‍ദം കേന്ദ്രനേതൃത്വത്തിന് മുന്നില്‍ ഉണ്ട്.
പാര്‍ട്ടിക്ക് അതീതമായ പൊതുസ്വീകാര്യത, അതാണ് കുമ്മനം രാജശേഖരനെ മടക്കിവിളിക്കാന്‍ ഒരുവിഭാഗം ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ അമരക്കാരനായിരുന്ന കുമ്മനത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല പൊതുസമൂഹത്തിലും ജനസ്വീകാര്യതയുണ്ടെന്നാണ് ബി.ജെ.പിയിലെ വിലയിരുത്തല്‍. ഇതാണ് കുമ്മനത്തെ തിരികെ വിളിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.
കുമ്മനത്തെ തിരികെ എത്തിക്കണമെന്ന് ചില നേതാക്കള്‍ ഇതിനോടകം തന്നെ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ടുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എന്‍.സീമയെപ്പോലെ തലയെടുപ്പുളള ഇടതുമുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മത്സരിച്ചതുകൊണ്ടാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിനുപുറമെ കഴക്കൂട്ടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് ഒന്നാമതും. തിരുവനന്തപുരത്തെ പാര്‍ട്ടി അടിത്തറയും ശബരിമല പ്രശ്‌നം ഉയര്‍ത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാന്‍ കുമ്മനത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബിജെപിയിലെ പൊതുവിലയിരുത്തല്‍.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ ശശി തരൂരിനോട് 15,470 വോട്ടിന് തോറ്റെങ്കിലും കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നേമം എന്നീ നിയോജകമണ്ഡലങ്ങളില്‍ ഒന്നാമതായിരുന്നു. കോവളം, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലെ വോട്ടുമികവിലാണ് തരൂര്‍ രാജഗോപാലിനെ മറികടന്നത്. ഇപ്പോള്‍ സാഹചര്യങ്ങള്‍ കുറേക്കൂടി അനുകൂലമാണെന്നും ബിജെപി കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് കുമ്മനത്തെ രാഷ്ട്രീയത്തില്‍ തിരികെ എത്തിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് മേലും സമ്മര്‍ദമേറുന്നത്. കുമ്മനവും മടങ്ങിവരവ് ആഗ്രഹിക്കുന്നുവെന്ന് എം.എസ്.കുമാര്‍ പറയുന്നു.
ഗവര്‍ണര്‍മാര്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോകുന്നതിന് രാജ്യം പലതവണ സാക്ഷിയായിട്ടുണ്ട്. കേരളവും അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുമ്മനത്തിന്റെ മടങ്ങിവരവ് അസാധ്യകാര്യമൊന്നുമല്ല. 2014 ല്‍ കേരള ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ രാജിവെച്ച് ലോക്‌സഭാ തെഞ്ഞെടുപ്പില്‍ ഔറംഗബാദില്‍ മത്സരിച്ചിരുന്നു. അതുപോലെ കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് സ്ഥാനാര്‍ഥിയായാല്‍ വളരെ ശക്തമായ ത്രികോണമത്സരമാകും തിരുവനന്തപുരം മണ്ഡലത്തില്‍ നടക്കുക.
അതേസമയം, കുമ്മനം മടങ്ങിവരുന്നതിനോട് ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് താത്പര്യമില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കുമ്മനം തിരിച്ചു വരുമോ എന്ന ചോദ്യത്തിന് ഇക്കാര്യം കുമ്മനത്തിനോട് തന്നെ ചോദിക്കണമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പ്രതികരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kummanam Rajasekharan may contest from Thiruvananthapuram, Thiruvananthapuram, News, Politics, Religion, Lok Sabha, Election, BJP, Congress, CPM, Sabarimala Temple, Kerala.

Powered by Info News For You

Comments
Post a Comment