ഹാഷിഷ് ഓയിലുമായി അണങ്കൂര്‍ സ്വദേശി ഖത്തറില്‍ ജയിലിലായി: മയക്കുമരുന്നു കൊടുത്തുവിട്ട സുഹൃത്ത് പോലീസ് പിടിയില്‍

കാസര്‍കോട് (www.evisionnews.co): ഖത്തറില്‍ ജയിലിലായ കാസര്‍കോട് അണങ്കൂര്‍ സ്വദേശിയായ യുവാവിന് ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ട മയക്കുമരുന്നു സംഘത്തിലെ കാഞ്ഞങ്ങാട്ടുകാരന്‍ പോലീസ് പിടിയില്‍. അണങ്കൂരിലെ ഇലക്ട്ര്ീഷ്യന്‍ ടി.എച്ച് അബ്ദുല്ലയുടെ മകന്‍ മുനീര്‍ അഹമ്മദ് ശിഹാബാ (21)ണ് ഹാഷിഷ് ഓയിലുമായി ഖത്തറില്‍ ജയിലിലായത്. ശിഹാബിന്റെ കൈയില്‍ മയക്കുമരുന്നു കൊടുത്തുവിട്ട കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പ് എഞ്ചില്ലത്തെ അഹമ്മദ് കബീര്‍ ഇന്ന് രാവിലെ കാസര്‍കോട് പോലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ നവംബര്‍ 23ന് രാത്രിയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനത്തിലാണ് ശിഹാബ് ഖത്തറിലേക്ക് പോയത്. പിറ്റേ ദിവസം പുലര്‍ച്ചെ ഖത്തര്‍ എയര്‍പോര്‍ട്ടിലെത്തിയ ശിഹാബ് ഖത്തര്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു. സംഭവത്തില്‍ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് എഞ്ചില്ലത്തെ അഹമ്മദ് കബീര്‍, ശിഹാബിന്റെ ഉറ്റസുഹൃത്തും അണങ്കൂരിലെ ഓട്ടോ ഡ്രൈവറുമായ റിയാസ്, കാഞ്ഞങ്ങാട് ആറങ്ങാടിയിലെ റാസിഖ്, റാഷിദ് എന്നിവര്‍ക്കെതിരെ പിതാവ് അബ്ദുല്ലയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നിന്നും ഖത്തറിലുള്ള ഒരുരോഗിക്ക് മരുന്നാണെന്ന് പറഞ്ഞാണ് ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ടതെന്ന് പോലീസ് പിടിയിലായ ഒഴിഞ്ഞവളപ്പ് സ്വദേശി അഹമ്മദ് കബീര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഖത്തറിലേക്ക് പോയ മകനെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ അന്വേഷിക്കുന്നതിനിടെയാണ് ഒഴിഞ്ഞവളപ്പ് സ്വദേശി കബീര്‍ അണങ്കൂരിലെ വീട്ടിലെത്തി അബ്ദുല്ലയോട് മകന്‍ ജയിലിലായ വിവരം അറിയിച്ചത്. ജയിലിലായ വിവരം വീട്ടിലറിയിക്കണമെന്ന് ശിഹാബ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ വന്നതെന്നും കബീര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കബീറിനെയും കൂട്ടി വീട്ടുകാര്‍ കാസര്‍കോട് ടൗണ്‍ പോലീസിലെത്തി പരാതി നല്‍കിയപ്പോഴാണ് കബീറും മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന സൂത്രധാരനാണെന്ന് വ്യക്തമായത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?