പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ മകന്റെ ത്യാഗം
റിയാദ്: (www.kvartha.com 15.12.2018) പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ മകന്റെ ത്യാഗം. മരണക്കിടക്കയില്‍ കിടന്ന് പിതാവ് മകനോട് അവസാനമായി ആവശ്യപ്പെട്ട കാര്യങ്ങളിലൊന്ന് നിറവേറ്റിയാണ് മകന്‍ തന്റെ പിതാവിനോടുള്ള കടമ നിറവേറ്റിയത്.
കമ്പനിയില്‍ ദീര്‍ഘകാലം ജോലി ചെയ്ത് ആറായിരത്തോളം റിയാല്‍ ശമ്പള കുടിശ്ശികയുമായി ഇന്ത്യയിലേയ്ക്ക് പോവുകയും അവിടെ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചുപോവുകയും ചെയ്ത യുവാവിന്റെ കുടുംബത്തെ കണ്ടെത്തി ആ പണം ഏല്‍പിക്കണം എന്നതായിരുന്നു പിതാവിന്റെ അന്ത്യാഭിലാഷം . സൗദി ഹായിലിലെ അല്‍ ഖിത്ത എന്ന സ്ഥലത്തെ മുതിര്‍ന്ന പൗരനായിരുന്നു യുവാവിന്റെ പിതാവ്. മകന്‍ ഇപ്പോള്‍ കമ്പനി നോക്കി നടത്തുന്ന മിസ്ഫര്‍ അല്‍ ഷമ്മാരി.
സാമ്പത്തിക കാര്യങ്ങളില്‍ സൗദി പൗരന്മാര്‍ കാണിക്കുന്ന സൂക്ഷ്മതയ്ക്കും സഹാനുഭൂതിക്കും ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവം. ദീര്‍ഘകാലം അല്‍ ഖിത്തയിലെ നിര്‍മാണ കരാര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്നു ഉത്തരേന്ത്യക്കാരനായ യുവാവ്. പിന്നീട് ജോലി മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ശമ്പള കുടിശ്ശിക ഇനത്തില്‍ നല്‍കാനുണ്ടായിരുന്ന ആറായിരത്തോളം റിയാല്‍ നല്‍കാന്‍ സാധിച്ചില്ല. ഇത് സൗദി പൗരനില്‍ വളരെ അധികം മാനസിക വിഷമം ഉണ്ടാക്കിയിരുന്നു.
ഒടുവില്‍ പിന്നീട് നല്‍കാമെന്ന് ഉറപ്പു നല്‍കിയാണ് ഇന്ത്യക്കാരനെ പറഞ്ഞയച്ചത്. എന്നാല്‍, യുവാവ് നാട്ടിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഒരു അപകടത്തില്‍ മരിച്ചു. ഇതറിയുമ്പോള്‍ സൗദി പൗരനും രോഗ ബാധിതനായി കിടപ്പിലായിരുന്നു.
പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ മകന് പൂര്‍ണ സമ്മതമായിരുന്നു. എന്നാല്‍ യുവാവിന്റെ പാസ്‌പോര്‍ട് കോപ്പിയല്ലാതെ മറ്റൊന്നും സൗദി പൗരന്റെ കൈവശമുണ്ടായിരുന്നില്ല. അതുമായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച മകന്‍ മിസ് ഫര്‍ അല്‍ ഷമ്മാരിക്ക് ഇന്ത്യക്കാരനെ കണ്ടെത്താന്‍ സഹായിക്കാമെന്ന് അധികൃതര്‍ വാക്കു നല്‍കി. തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ യുഎഇ എംബസിയുമായി ബന്ധപ്പെടുകയും പാസ്‌പോര്‍ട് വിശദാംശങ്ങള്‍ വച്ച് ഇന്ത്യക്കാരനെ കണ്ടെത്തുകയും ചെയ്തു.
അയാളുടെ വീട്ടില്‍ ചെന്ന് കുടുംബത്തിന് ചെക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ വീഡിയോ ക്ലിപ്പിങ്ങും എടുത്തിരുന്നു. എന്നാല്‍ ഇതു കാണാന്‍ സൗദി പൗരന് ഭാഗ്യമുണ്ടായില്ല. അതിന് മുന്‍പേ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saudi son arrived India , Riyadh, News, Saudi Arabia, Gulf, World.

Powered by Info News For You

Comments
Post a Comment