ഒപ്പം കിടന്ന ഭാര്യയെ വാക്കത്തി കൊണ്ട് നെഞ്ചിനും കഴുത്തിനും വെട്ടി കൊലപ്പെടുത്തിയത് ബന്ധുവായ യുവാവുമായി അവിഹിതം ഉണ്ടെന്ന് സംശയിച്ച് ; യുവാവിനെ കോടതിയില്‍ ഹാജരാക്കി
ആലപ്പുഴ: (www.kvartha.com 22.12.2018) ഒപ്പം കിടന്ന ഭാര്യയെ വാക്കത്തി കൊണ്ട് നെഞ്ചിനും കഴുത്തിനും വെട്ടി കൊലപ്പെടുത്തിയത് ബന്ധുവായ യുവാവുമായി അവിഹിതം ഉണ്ടെന്ന് സംശയിച്ചാണെന്ന് ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കി. കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് പ്രകാശനെ (38) മണ്ണഞ്ചേരി പോലീസ് ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. മണ്ണഞ്ചേരി ഐ.ടി.സി കോളനിയില്‍ ദേവീകൃഷ്ണയാണ് (31) മൃഗീയമായി കൊല്ലപ്പെട്ടത്.
ദേവീകൃഷ്ണയ്ക്ക് ബന്ധുവായ യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രകാശന്‍ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. വ്യാഴാഴ്ച വൈകിട്ടും ഇതേച്ചൊല്ലി വഴക്കുണ്ടായി. തുടര്‍ന്ന് മക്കളായ പാര്‍വതി (12), പ്രണവ് (10) എന്നിവര്‍ക്കൊപ്പം ഇരുവരും ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ എഴുന്നേറ്റ പ്രകാശന്‍ അടുക്കളയില്‍ നിന്ന് വാക്കത്തി കൊണ്ടുവന്ന് ദേവീകൃഷ്ണയുടെ നെഞ്ചിനും കഴുത്തിനും വെട്ടുകയായിരുന്നു. ദേവീകൃഷ്ണ തത്ക്ഷണം തന്നെ മരിച്ചു.
ബഹളംകേട്ട് ഉണര്‍ന്ന കുട്ടികള്‍ അച്ഛന്‍ അമ്മയെ വെട്ടിക്കൊല്ലുന്നത് കണ്ട് മുറിയുടെ മൂലയില്‍ ശബ്ദം നിലച്ച് വിറങ്ങലിച്ചു നിന്നു. പിന്നീട് കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. പ്രകാശന്റെ സഹോദരന്‍ അറിയിച്ചതനുസരിച്ച് അര മണിക്കൂറിനുള്ളില്‍ പോലീസ് എത്തി യുവാവിനെ പിടികൂടുകയായിരുന്നു. നാട്ടുകാരും തടിച്ചുകൂടി.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. കലവൂര്‍ ഗവ. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പാര്‍വതിയെയും പ്രണവിനെയും ബന്ധുവീട്ടിലേക്കു മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Devi Krishna murder case, Alappuzha, News, Local-News, Murder case, Crime, Criminal Case, Court, Kerala.

Powered by Info News For You

Comments
Post a Comment