കൊല്‍ക്കത്ത മെട്രോയില്‍ അഗ്‌നിബാധ; പതിനാറ് യാത്രക്കാരെ ആശുപത്രിയിലേയ്ക്ക് മാറ്റി; മെട്രോ സര്‍വീസ് തടസപ്പെട്ടു

കൊല്‍ക്കത്ത: (www.kvartha.com 28-12-2018) അഗ്‌നിബാധയെ തുടര്‍ന്ന് കൊല്‍ക്കത്ത നഗരത്തിലെ മെട്രോ സര്‍വീസ് വ്യാഴാഴ്ച വൈകിട്ട് തടസപ്പെട്ടു. മൈദാനില്‍ നിന്നും രബീന്ദ്ര സദന്‍ സ്റ്റേഷനിലേയ്ക്ക് തിരിച്ച മെട്രോ ട്രെയിനിലാണ് അഗ്‌നിബാധയുണ്ടായത്. വൈകിട്ട് 5.15നായിരുന്നു സംഭവം.

പരിഭ്രാന്തരായ യാത്രക്കാര്‍ ട്രെയിനിന്റെ ജനാലകള്‍ തകര്‍ത്ത് പുറത്ത് കടക്കാന്‍ ശ്രമിച്ചു. പുക ശ്വസിച്ച് ചില യാത്രക്കാര്‍ ബോധശൂന്യരായി കുഴഞ്ഞുവീണു. തീ നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞുവെങ്കിലും പതിനാറ് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ജീവപായമില്ലെന്ന് കൊല്‍ക്കത്ത അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അപരാജിത റായ് അറിയിച്ചു. മെട്രോയുടെ മുന്‍ ഭാഗത്തുണ്ടായ ഉരസലാണ് അഗ്‌നിബാധയ്ക്ക് കാരണമായതെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരെ എസ് എസ് കെ എം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

National, Kolkata Metro, Fire


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Kolkata, December 27: Metro services in Kolkata were disrupted on Thursday evening after smoke was detected in a metro train from Maidan and Rabindra Sadan station. The incident took place at around 5:15 pm.

Keywords: National, Kolkata Metro, Fire



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?