എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെത്തുന്നവരെ നിര്‍ബന്ധിച്ച് സ്റ്റാമ്പ് വാങ്ങിപ്പിക്കുന്നതായി പരാതി

കോട്ടയം: (www.kvartha.com 20.12.2018) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ തൊഴില്‍ കാര്‍ഡ് പുതുക്കാന്‍ എത്തുന്നവരെ പത്തു രൂപയുടെ സ്റ്റാമ്പ് നിര്‍ബന്ധിച്ച് ഏല്‍പ്പിക്കുന്നതായി പരാതി. കോട്ടയം കലക്ടറേറ്റിലുള്ള എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിനെതിരെയാണ് ആക്ഷേപം. കാര്‍ഡ് പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഈ സ്റ്റാമ്പ് നിര്‍ബന്ധമാണെന്ന് കരുതിയാണ് മിക്കവരും സ്റ്റാമ്പ് കൈപ്പറ്റുന്നത്.

Complaint against employment exchange office, Kottayam, News, Complaint, Application, Kerala

2015 ല്‍ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി പുറത്തിറത്തിയ സ്റ്റാമ്പാണ് ഇപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ നിര്‍ബന്ധിച്ച് ഏല്‍പ്പിക്കുന്നത്. ആരെങ്കിലും സ്റ്റാമ്പ് വാങ്ങാന്‍ വിസമ്മതിച്ചാല്‍ പിന്നാലെ വരുന്നവരെ അതുകൂടി കെട്ടി ഏല്‍പ്പിക്കുന്നതായും ആക്ഷേപമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Complaint against employment exchange office, Kottayam, News, Complaint, Application, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?