കലോത്സവം കാസര്‍കോട്ടേക്ക് അനുവദിച്ചതിന് നന്ദി.. വിദ്യാഭ്യാസ മന്ത്രിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കത്ത്


കാസര്‍കോട് (www.evisionnews.co): നീണ്ട 28വര്‍ഷത്തിന് ശേഷം അറുപതാമത് കൗമാര കലോത്സവം കാസര്‍കോട് ജില്ലയിലേക്ക് അനുവദിച്ചതിന് നന്ദി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ കത്തയച്ചു. ജില്ല രൂപീകൃതമായതിന് ശേഷം ഒരു തവണ മാത്രമായിരുന്നു (1991ല്‍) ജില്ലയില്‍ കലോത്സവം നടന്നിട്ടുള്ളത്. ഉജ്വല സംഘാടനമെന്ന് പേരുകേള്‍പ്പിച്ചാണ് അന്നത്തെ കലോത്സവത്തിന് തിരശ്ശീല വീണത്. അതിന് ശേഷം ജില്ലയില്‍ സംസ്ഥാന കലോത്സവം അനുവദിച്ചിരുന്നില്ല. ആ ദു:ഖങ്ങളെല്ലാം ഒഴുക്കിക്കളയുന്ന കലോത്സവമായിരിക്കും അടുത്ത വര്‍ഷം ജില്ലയില്‍ നടക്കാന്‍ പോകുന്നതെന്നും അതിനുള്ള എല്ലാ പരിശ്രമങ്ങളും കാസര്‍കോടിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും പ്രസിഡണ്ട് കത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവം ജില്ലയില്‍ അനുവദിക്കാന്‍ മുന്‍കൈയ്യെടുത്ത വിദ്യാഭ്യാസ മന്ത്രിയെ കാസര്‍കോട്ടെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയും നന്ദിയും കടപ്പാടും അറിയിച്ചാണ് കത്ത് അവസാനിക്കുന്നത്. 

ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം സമാപിച്ച 59മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലാണ് 2019ലെ കലോത്സവ നടത്തിപ്പ് ചുമതല കാസര്‍കോടേക്ക് അനുവദിച്ചുകൊണ്ട് തീരുമാനമുണ്ടായത്. കഴിഞ്ഞ കലോത്സവം കാസര്‍കോട്ടേക്ക് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കുറി പ്രളയം കാരണം ആലപ്പുഴയിലെ കലോത്സവം ഒഴിവാക്കുമെന്ന പ്രചാരണം ഉയര്‍ന്നപ്പോഴാണ് കലോത്സവം ഏറ്റെടുത്ത് നടത്താന്‍ തയാറാണെന്ന് കാണിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് രോഖാമൂലം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചത്. ജില്ലയുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് അടുത്ത കലോത്സവത്തിന് ജില്ല വേദിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

അതേസമയം രണ്ടാമതായി കാസര്‍കോട് ജില്ലയിലെത്തുന്ന കലോത്സവത്തിന് മഹാകവി പിയുടെ പാദസ്പര്‍ശമേറ്റ മണ്ണായ കാഞ്ഞങ്ങാടാണ് വേദിയാവുക. കഴിഞ്ഞ കലോത്സവം കാസര്‍കോട്ട് നടത്തിയതിനാല്‍ ഇത്തവണ കലോത്സവം ജില്ലയുടെ മധ്യസ്ഥാനവും സാംസ്‌കാരിക കേന്ദ്രവുമായ കാഞ്ഞങ്ങാട്ട് വേണമെന്ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശനുള്‍പ്പെടെ സര്‍ക്കാറിനോടും വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?