മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ ചരിത്രബോധത്തെ കളിയാക്കി സോഷ്യല്‍ മീഡിയ; രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍, മഹാത്മാഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതു മുത്തച്ഛന്‍, പ്രസംഗം വൈറല്‍(വീഡിയോ കാണാം)
കൊച്ചി : (www.kvartha.com 12.12.2018) എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുതുമുത്തച്ഛന്‍ മഹാത്മാഗാന്ധിയാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തിലാണ് പി കെ ഫിറോസ് ചരിത്ര അബദ്ധങ്ങള്‍ പറഞ്ഞത്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്ന വിഡ്ഢിത്തവും, മഹാത്മാഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛനാണെന്നും ഫിറോസ് ആവേശത്തോടെ വിളിച്ച് പറയുന്നുണ്ട്. യുവ നേതാവിന്റെ 'ചരിത്രബോധം' നവമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പുറത്തുവന്നപ്പോള്‍ ബി ജെ പി എട്ടുനിലയില്‍ പരാജയപ്പെടുകയും കോണ്‍ഗ്രസ് മൂന്നു സംസ്ഥാനങ്ങളില്‍ ആധിപത്യത്തോടെ വിജയിക്കുകയും ചെയ്തപ്പോള്‍ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടത്തെ കുറിച്ച് പറയുന്നതിനിടയിലാണ് നേതാവിന്റെ പ്രസംഗം.
പ്രസംഗത്തിലെ പ്രസക്തഭാഗം
''നരേന്ദ്ര മോഡിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്റെ മുതു മുത്തച്ഛന്‍ ആര്‍എസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍എസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ നമ്മള്‍ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരന്‍, അതാണ് രാഹുല്‍ ഗാന്ധി'.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: P K Firos historical blunder of speech gone viral,Politics, Muslim-youth-League, Leader, Humor, Rahul Gandhi, Election, Social Network, Video, Kerala.

Powered by Info News For You

Comments
Post a Comment