കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു; ഡെല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: (www.kvartha.com 10.12.2018) രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍.എല്‍.എസ്.പി) അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു. പാര്‍ട്ടി എന്‍ഡിഎ വിടുന്നതിന്റെ മുന്നോടിയായാണ് അദ്ദേഹം രാജിവെച്ചത്. മാനവ വിഭവശേഷി സഹമന്ത്രിയായിരുന്നു കുശ്വാഹ.
തിങ്കളാഴ്ച നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഉപേന്ദ്ര കുശ്വാഹ നേരത്തെ അറിയിച്ചിരുന്നു. അതേസമയം ഡെല്‍ഹിയില്‍ നടക്കുന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. അതിന് മുമ്പായി ഉച്ചക്ക് ശേഷം കുശ്വാഹ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
എന്‍ഡിഎ യോഗത്തില്‍ ആര്‍എല്‍എസ്പി പങ്കെടുക്കില്ലെന്നും കുശ്വാഹ മന്ത്രി സ്ഥാനം തിങ്കളാഴ്ച രാജിവെക്കുമെന്നും പാര്‍ട്ടി നേതാക്കളും അറിയിച്ചിരുന്നു. പാര്‍ലമെന്റ് ശീതകാല സമ്മേളനം ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച എന്‍ഡിഎ യോഗം വിളിച്ചത്.
ബിഹാറില്‍ ലോക്‌സഭാ സീറ്റ് വിഭജനത്തെ തുടര്‍ന്നാണ് കുശ്വാഹ ബിജെപിയുമായി അകന്നത്. സീറ്റ് വിഹിതത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി നവംബര്‍ 30 വരെ അദ്ദേഹം ബിജെപിക്ക് സമയപരിധി നല്‍കിയിരുന്നു.
2014ല്‍ ബിജെപിക്കൊപ്പം എന്‍ഡിഎ സഖ്യത്തില്‍ മത്സരിച്ച ആര്‍എല്‍എസ്പി മൂന്ന് സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതോടെ കഴിഞ്ഞ തവണത്തേതിനേക്കാളും കുറഞ്ഞ സീറ്റുകള്‍ ആര്‍എല്‍എസ്പിക്ക് നല്‍കിയതാണ് അവരെ ചൊടിപ്പിച്ചത്.

ബിഹാറില്‍ ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും ആര്‍എല്‍എസ്പി സഖ്യത്തിലേര്‍പ്പെടുമെന്നാണ് കരുതുന്നത്. ഇതിനിടെ ലോക് താന്ത്രിക് ജനതാ ദള്‍ നേതാവ് ശരത് യാദവുമായും ഉപേന്ദ്ര കുശ്വാഹ ചര്‍ച്ച നടത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "Betrayed": BJP Ally Upendra Kushwaha Quits As Minister, Writes To PM, New Delhi, News, Politics, Minister, Resignation, NDA, Lok Sabha, Election, Press meet, National.

Powered by Info News For You

Comments
Post a Comment