കോഴിക്കോടിനെ തകര്‍ത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടിന് കിരീടം
ആലപ്പുഴ : (www.kvartha.com 10.12.2018) സ്വര്‍ണക്കപ്പും ട്രോഫിയുമില്ലെങ്കിലും അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍ക്കൊടുവില്‍ 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം പാലക്കാട് സ്വന്തമാക്കി. 12 വര്‍ഷം തുടര്‍ച്ചയായി ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് മറികടന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ വരെ നീണ്ട മത്സരങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് പാലക്കാട് ജേതാക്കളായത്. അവസാന നിമിഷം വരെ കടുത്ത മത്സരം കാഴ്ചവച്ച് കോഴിക്കോടും ഒപ്പമുണ്ടായിരുന്നു. അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട് ജില്ലയിലാണ് നടത്തുക.
പാലക്കാടിന് 930ഉം കോഴിക്കോടിന് 927 പോയിന്റും ലഭിച്ചു. 903 പോയിന്റോടെ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. ഏതാനും വര്‍ഷങ്ങളായി കോഴിക്കോടിനോട് മത്സരിച്ച് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ദുര്‍ഗതി ഇതോടെ പാലക്കാട് തിരുത്തിയെഴുതി. തൃശൂരില്‍ നടന്ന കലോത്സവത്തില്‍ രണ്ട് പോയിന്റുകളുടെ വ്യത്യാസത്തിലാണ് പാലക്കാടിനെ പിന്നിലാക്കി കോഴിക്കോട് കിരീടം ചൂടിയത്. അതിനു മുമ്പ് കണ്ണൂരില്‍ നടന്ന കലോത്സവത്തില്‍ മൂന്ന് പോയിന്റിനായിരുന്നു കോഴിക്കോടിന്റെ വിജയം.
901 പോയിന്റോടെ കണ്ണൂരാണ് നാലാം സ്ഥാനത്ത്. 895 പോയിന്റോടെ മലപ്പുറം അഞ്ചാം സ്ഥാനത്തും എത്തി. ഇതിനു മുന്‍പ് 2006ലാണ് ആദ്യമായി 117.5 പവന്റെ ഈ സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ പാലക്കാടിനു സാധിച്ചിട്ടുള്ളത്. പിന്നീട് 2015ല്‍ പാലക്കാട് കോഴിക്കോടുമായി കിരീടം പങ്കുവച്ചിരുന്നു. കുറഞ്ഞ പോയിന്റുകളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനക്കാരായി തുടര്‍ന്നു വന്ന ദുര്യോഗത്തിനാണ് ഇപ്പോള്‍ പാലക്കാട് ആലപ്പുഴയുടെ മണ്ണില്‍ കടിഞ്ഞാണിട്ടിരിക്കുന്നത്.
ചെലവു ചുരുക്കലില്‍ ആഘോഷങ്ങളുടെ ഭാഗമായി വരുന്ന സമാപന സമ്മേളനം ഒഴിവായപ്പോള്‍ സ്വര്‍ണക്കപ്പ് കയ്യിലേന്തി ഒരു പടമെടുക്കാന്‍ ജില്ലയില്‍ നിന്നെത്തിയ മത്സരാര്‍ഥികള്‍ക്കു സാധിച്ചില്ല എന്ന ദു:ഖം മാത്രം ബാക്കിവച്ചാണ് വിദ്യാര്‍ഥികള്‍ നാട്ടിലേയ്ക്ക് മടങ്ങുന്നത്.
തുടര്‍ച്ചയായ 12 വര്‍ഷങ്ങളായി കോഴിക്കോട് പുലര്‍ത്തിവന്ന ആധിപത്യമാണ് ഇപ്പോള്‍ പാലക്കാട് തകര്‍ത്തത്. സ്‌കൂള്‍ കലാ വിജയികള്‍ക്ക് സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയതിനു ശേഷം 1991ല്‍ കോഴിക്കോട് ആദ്യമായി സ്വര്‍ണക്കപ്പില്‍ മുത്തമിട്ടു. പിന്നെ 1992ലും 1993ലും വിജയം വരിച്ചു. 2001, 2002, 2004, 2005 വര്‍ഷങ്ങളില്‍ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2007 മുതല്‍ തുടര്‍ച്ചയായി കിരീടം സ്വന്തമാക്കാന്‍ കോഴിക്കോടിനു സാധിച്ചിരുന്നു.
കലോത്സവത്തിന്റെ അവസാനദിവസമായ ഞായറാഴ്ച ഓരോ മണിക്കൂറിലും ലീഡുകള്‍ മാറിമറിഞ്ഞു. സംസ്‌കൃതം കലോത്സവത്തില്‍ 90 പോയിന്റ് വീതം നേടിയ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ ജില്ലകളാണ് ഒന്നാമത്. അറബിക് കലോത്സവത്തില്‍ പാലക്കാട്, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകള്‍ 95 വീതം പോയിന്റുമായി ഒന്നാം സ്ഥാനം പിടിച്ചു
പോയിന്റ് നില
1. പാലക്കാട് 930
2. കോഴിക്കോട് 927
3. തൃശൂര്‍ 903
4. കണ്ണൂര്‍ 901
5. മലപ്പുറം 895
6. എറണാകുളം 886
7. ആലപ്പുഴ 870
8. കൊല്ലം 862
9. തിരുവനന്തപുരം 858
10. കാസര്‍കോട് 839
11. വയനാട് 834
12. കോട്ടയം 829
13. പത്തനംതിട്ട 770
14. ഇടുക്കി 706
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 59th School Arts Fest: Palakkad crowned winner, Gold, Winner, Education, State School Fest, Trending, Kerala.

Powered by Info News For You

Comments
Post a Comment