ജസീമിന്റെ മരണം: ആക്ഷന്‍ കമ്മിറ്റി എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി


കാസര്‍കോട് (www.evisionnews.co): കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജസീമിന്റെ (15) മരണം കൊലപാതകമാണെന്നും ജസീമിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി എസ്.പി ഓഫീസ് മാര്‍ച്ച് നടത്തി. 2018 മാര്‍ച്ച് ഒന്നിനാണ് ജസീം വീട്ടില്‍ നിന്നും പോയത്. പിന്നീട് മാര്‍ച്ച് അഞ്ചിന് കളനാട് റെയില്‍വേ മേല്‍പാലത്തിന് സമീപത്ത് പുല്ലിട്ട് നിറച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ജസീം ട്രെയിന്‍തട്ടി മരിച്ചതായാണ് കണ്ടെത്തിയത്. എന്നാല്‍ ജസീമിന്റെ മരണം കൊലപാതകമാണെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്നുമാവശ്യപ്പെട്ടാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.പി ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.

മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം നിര്‍വഹിച്ചു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കെ. മാക്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ താജുദ്ദീന്‍ പടിഞ്ഞാര്‍ സ്വാഗതം പറഞ്ഞു. മൊയ്തീന്‍ കുഞ്ഞി കളനാട്, കബീര്‍ മാങ്ങാട്, ഉസ്മാന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഹമീദ് ചാത്തങ്കൈ, അഷ്റഫ് ഇംഗ്ലീഷ്, ബഷീര്‍, ആയഷത്ത് ജുമൈല, മോഹനന്‍ സംബന്ധിച്ചു.









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?