ആറാഴ്ച മാത്രം പ്രായമുള്ള മകനെ മൂക്കു കടിച്ചെടുത്തും തലയോട്ടിയും വാരിയെല്ലും കാലും തകര്‍ത്തും ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി; പതിനേഴുകാരന് ജീവപര്യന്തം

സൗതാംപ്ടണ്‍: (www.kvartha.com 22.12.2018) ആറാഴ്ച മാത്രം പ്രായമുള്ള മകനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരന് ജീവപര്യന്തം തടവുശിക്ഷ. വിന്‍സ്റ്റര്‍ ക്രൗണ്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

മദ്യ ലഹരിയില്‍ ക്രൂരകൃത്യം നടത്തിയ ഡൗള്‍ടണ്‍ ഫിലിപ്പ്‌സിനാണു കോടതി തടവുശിക്ഷ വിധിച്ചത്. അതേസമയം കുട്ടിയുടെ മാതാവിനെ 30 മാസം തടവിന് ശിക്ഷിച്ചു. കുഞ്ഞിന്റെ സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെട്ടതും കൃത്യസമയത്ത് വൈദ്യസഹായം എത്തിക്കാത്തതുമാണ് അലന്നാ സ്‌കിന്നര്‍ എന്ന മാതാവിന് ശിക്ഷ ലഭിക്കാന്‍ കാരണമായത്.

Teen, 17, who who bit newborn son's nose in brutal murder is jailed for life, News, Murder, Crime, Criminal Case, Hospital, Treatment, Injured, Court, World

ക്രൂരമായ മര്‍ദനത്തിനിരയായ കുഞ്ഞിന്റെ തലയോട്ടിയും വാരിയെല്ലും കാലും തകര്‍ന്ന നിലയിലായിരുന്നു. കൂടാതെ കുഞ്ഞിന്റെ മൂക്കു കടിച്ചെടുത്ത നിലയിലായിരുന്നു. ഫെബ്രുവരി 11 ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ക്രൂരമായ സംഭവം നടന്നത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ രാവിലെ അഞ്ചുമണിവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഇവര്‍ തയാറായിരുന്നില്ല.

അയല്‍വാസിയുടെ വീട്ടിലെ പാര്‍ട്ടിക്കിടയില്‍ ഫിലിപ്‌സ് വോഡ്കയും ബിയറും കൂടാതെ എക്‌സ്ടസി എന്ന എംഡിഎംഎ മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. പാര്‍ട്ടിക്കുശേഷം ഫ് ളാറ്റിലെത്തിയ ഫിലിപ്‌സ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിക്കുന്നതിനു കാരണമായത് ഇതാണെന്നാണു കോടതിയുടെ വിലയിരുത്തല്‍.

കുഞ്ഞിനെ മര്‍ദിച്ച ഫിലിപ്‌സ് 3.41 മണിയോടെ ഫ് ളാറ്റില്‍നിന്ന് പുറത്തുപോയി. തുടര്‍ന്ന് ഇയാള്‍ കടയില്‍ കയറി വളരെ ശാന്തമായി ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് യുവാവിന്റെ ക്രൂരത തെളിയിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണെന്നു കോടതി കണ്ടെത്തി. സ്‌കിന്നര്‍ ഗര്‍ഭിണിയായിരുന്ന സമയത്തും ഫിലിപ്പ്‌സ് ഉപദ്രവിക്കാറുണ്ടായിരുന്നു. പലപ്പോഴും അടിക്കുകയും തള്ളിയിടുകയും ചെയ്തിരുന്നു.


Keywords: Teen, 17, who who bit newborn son's nose in brutal murder is jailed for life, News, Murder, Crime, Criminal Case, Hospital, Treatment, Injured, Court, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?