ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘മതേതര മുഖമില്ലാത്ത പാര്‍ട്ടിയുമായി സഹകരിക്കില്ല: പി.സി ജോര്‍ജ്;


(www.evisionnews.co) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായ പി.സി.ജോര്‍ജ്. ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരമൊരു പാര്‍ട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച സോണിയ ഗാന്ധിയുമായി പി.സി ജോര്‍ജ് കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. യുഡിഎഫിലേക്ക് ചേക്കേറാനായി ഡല്‍ഹിയില്‍ എത്തിയ ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജിന് മുഖം നല്‍കാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തയ്യാറായില്ല. സോണിയ ഗാന്ധിയുടെ വസതിയില്‍ എത്തിയെങ്കിലും സമയം അനുവദിക്കാത്തതിനാല്‍ അദ്ദേഹം നിരാശനായി മടങ്ങി. സംസ്ഥാനത്തെ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതൃത്വവുമായി കൂടിയാലോചനയൊന്നും നടത്താതെയാണ് ജോര്‍ജ് ഡല്‍ഹിയില്‍ എത്തിയത്. സോണിയയുമായി നേരിട്ടു സംസാരിക്കുന്നതിന് സമയം അനുവദിച്ചു കിട്ടാന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു.

കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ സന്ദേശം 10-ജന്‍പഥില്‍ എത്തിയതോടെയാണ് സോണിയ, പി.സി ജോര്‍ജുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്. തുടര്‍ന്ന് സോണിയയുടെ സെക്രട്ടറിയുടെ മുറിയില്‍ കുറെ സമയം കാത്തിരുന്നു മടങ്ങി. ജലന്തര്‍ രൂപതയുടെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് വരുന്ന വഴിയാണ് ജോര്‍ജ് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ ഓഫിസിലെത്തിയത്. സന്ദര്‍ശനത്തിന്റെ കാരണം ജോര്‍ജ് പറയുന്നില്ല.

ശബരിമല യുവതീ പ്രവേശനത്തിന് എതിരായ നിലപാട് സ്വീകരിച്ചതോടെ എല്‍ഡിഎഫുമായി അകന്നു നില്‍ക്കുകയാണ് ഇപ്പോള്‍ പി.സി. ജോര്‍ജ്. നിയമസഭയില്‍ ബിജെപിയോടു സഹകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങി. ജനപക്ഷം യു.ഡി.എഫിലേക്ക് പോകില്ലെന്ന് പറയാനാകില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?