സിഗരറ്റില്‍ കഞ്ചാവ് നിറച്ച് വലിച്ച യുവാവിന് പിഴ ശിക്ഷ

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.12.2018) സിഗരറ്റില്‍ കഞ്ചാവ് നിറച്ച് വലിക്കുന്നതിനിടയില്‍ പിടിയിലായ യുവാവിനെ കോടതി പിഴ അടക്കാന്‍ ശിക്ഷിച്ചു. പടന്നക്കാട് റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തെ ഷമീമിനെ (26)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി (ഒന്ന്) 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.

2018 മാര്‍ച്ച് 16ന് മേല്‍പ്പാലത്തിന് സമീപം വെച്ച് ഹൊസ്ദുര്‍ഗ് പോലീസാണ് ഷമീമിനെ പിടികൂടിയത്. പോലീസ് പട്രോളിംഗിനിടയില്‍ പൊതുസ്ഥലത്ത് വെച്ച് സിഗരറ്റ് വലിക്കുകയായിരുന്ന ശമീമിനെ പിടികൂടുകയും ചോദ്യംചെയ്യുന്നതിനിടയില്‍ ഷമീം സിഗരറ്റില്‍ കഞ്ചാവ് നിറച്ച് വലിക്കുകയാണെന്ന് കണ്ടെത്തുകയും കേസെടുക്കുകയുമായിരുന്നു.

അഞ്ച് ഗ്രാം കഞ്ചാവ് ശമീമിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Ganja case accused fined by court
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?