ഉദ്ഘാടന ദിവസം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ക്കാര്‍ വക ധൂര്‍ത്ത്; മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും യാത്ര ചെയ്യാന്‍ ടിക്കറ്റ് നല്‍കിയത് സര്‍ക്കാര്‍ സ്ഥാപനമെന്ന് ശബരീനാഥന്‍

തിരുവനന്തപുരം: (www.kvartha.com 10.12.2018) കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ക്കാര്‍ വക ധൂര്‍ത്തെന്ന് കോണ്‍ഗ്രസ് എം.എല്‍. എ കെ. എസ്. ശബരീനാഥന്‍. ഞായറാഴ്ച വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗോ എയര്‍ ഫ്‌ളൈറ്റില്‍ സഞ്ചരിച്ച 63 യാത്രക്കാരുടെ ടിക്കറ്റിന് പണം നല്‍കിയത് സര്‍ക്കാര്‍ സ്ഥാപനമാണെന്നാണ് ശബരീനാഥിന്റെ ആരോപണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരീനാഥ് ഇക്കാര്യം പുറത്തുവിട്ടത്.

തൊഴില്‍ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ ODEPC ആണ് ടിക്കറ്റിനായി 2,28,000 രൂപ ചെലവഴിച്ചത്. എന്നാല്‍ ഈ 63 യാത്രക്കാരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും ഇടത് പക്ഷത്തെയും ഡി.വൈ.എഫ്.ഐയിലേയും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്നതായി കെ. എസ്. ശബരീനാഥന്‍ ആരോപിക്കുന്നു.

Sabarinathan MLA Facebook post against CPM leaders on Kannur airport issues, MLA, Facebook, post, Social Network, Allegation, Kannur Airport, Inauguration, Passengers, CPM, Leaders, Family, Kerala

ഇത് കൂടാതെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ യാത്രചെയ്തപ്പോള്‍ ODEPC ബില്ലില്‍ നല്‍കിയ അഡ്രസ് വ്യാജമാണെന്നും ശബരീനാഥന്‍ പറയുന്നു. പ്രളയകാലത്ത് ഈ ധൂര്‍ത്ത് ന്യായീകരിക്കാനാവില്ലെന്നും ശബരീനാഥന്‍ എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ഗോ എയറില്‍ യാത്രചെയ്തവരുടെ ലിസ്റ്റ് സഹിതമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇന്ന് വൈകുന്നേരം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗോ എയര്‍ ഫ് ളൈറ്റില്‍ ഒറ്റ PNR നമ്പറില്‍ ടിക്കറ്റെടുത്ത് സഞ്ചരിച്ചത് 63 യാത്രക്കാര്‍. ഇതില്‍ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും കുടുംബവും മന്ത്രിമാരും പരിവാരങ്ങളും ഗണ്‍മാന്‍മാരും സഖാക്കളും DYFI നേതാക്കളും ഉള്‍പ്പെടുന്നു. സംശയിക്കേണ്ട, ഈ ശുഭയാത്രയ്ക്ക് Rs 2,28,000 രൂപ ചിലവഴിച്ചത് ODEPC എന്ന തൊഴില്‍ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമാണ്.

എന്നുമാത്രമല്ല, മുഖ്യമന്ത്രിയുള്‍പ്പെടെ യാത്രചെയ്തപ്പോള്‍ ബില്ലില്‍ കൊടുത്തിട്ടുള്ള ODEPC അഡ്രസ് പോലും വ്യാജമാണ്. പണ്ട് രാജാക്കന്മാര്‍ നായാട്ടിന് പോകുമ്പോള്‍ സര്‍വ്വസന്നാഹവുമായി യാത്രചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഇടതുപക്ഷ രാജവാഴ്ചയായതുകൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാന്‍മാരുടെ ഈ ധൂര്‍ത്ത്.
വിപ്ലവാഭിവാദ്യങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarinathan MLA Facebook post against CPM leaders on Kannur airport issues, MLA, Facebook, post, Social Network, Allegation, Kannur Airport, Inauguration, Passengers, CPM, Leaders, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?