സോണിയ ഗാന്ധിയെ വിധവയെന്ന് വിളിച്ച് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: (www.kvartha.com 10-12-2018) യുപി എ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ വിധവയെന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടങ്ങള്‍. ഞായറാഴ്ച സോണിയ ഗാന്ധിക്ക് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസിച്ചതിന് പിന്നാലെയാണ് മോഡി വിവാദ പരാമര്‍ശം നടത്തിയത്.

വിധവ പെന്‍ഷന്‍ പദ്ധതിയില്‍ അഴിമതി നടന്നുവെന്ന് ആരോപിക്കുന്നതിനിടയിലാണ് മോഡി സോണിയ ഗാന്ധിയെ വിധവയെന്ന് വിളിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിധവ ആരാണോ അവര്‍ക്കാണ് ഈ പണം ലഭിക്കുക എന്നായിരുന്നു മോഡി രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പറഞ്ഞത്.

Assembly Election 2018, Congress, Narendra Modi, NewsTracker, Rajasthan, Rajasthan Assembly Election 2018, Siddaramaiah, Sonia Gandhi, Widow

കുറഞ്ഞ പക്ഷം പ്രധാനമന്ത്രി തന്റെ ഔദ്യോഗീക പദവിയുടെ നിലവാരമെങ്കിലും പാലിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെയാണ് പലരും മോഡിയുമായി താരതമ്യപ്പെടുത്തിയത്. മന്‍ മോഹന്‍ സിംഗില്‍ നിന്നും മോഡിക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

സോണിയ ഗാന്ധിയെ വിധവയെന്ന് വിളിച്ചതിലൂടെ മോഡി മുഴുവന്‍ സ്ത്രീകളേയുമാണ് അപമാനിച്ചതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A recent remark by Prime Minister Narendra Modi, in which he made an oblique reference to Sonia Gandhi as a "widow", has belatedly become the cause of outrage on social media.

Keywords: Assembly Election 2018, Congress, Narendra Modi, NewsTracker, Rajasthan, Rajasthan Assembly Election 2018, Siddaramaiah, Sonia Gandhi, Widow



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?