ഏറെ കാലത്തെ ആവശ്യം പൂവണിയുന്നു; പി എസ് സി പ്രൊഫൈലില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ലിംഗപദവി രേഖപ്പെടുത്താം

തിരുവനന്തപുരം: (www.kvartha.com 18.12.2018) ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഏറെ കാലത്തെ ആവശ്യം പൂവണിയുന്നു. അടുത്തമാസം മുതല്‍ പി.എസ്.സി പ്രൊഫൈലില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും കൂടി ലിംഗപദവി രേഖപ്പെടുത്താനുള്ള സംവിധാനം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഒരുക്കുന്നു. തിങ്കളാഴ്ച ചേര്‍ന്ന പി.എസ്.സി യോഗമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി പ്രകാരം ജനുവരി ഒന്നു മുതല്‍ സ്ത്രീ , പുരുഷന്‍ എന്നിവക്ക് പുറമെ ട്രാന്‍സ്ജന്‍ഡര്‍ എന്ന കോളം കൂടി പ്രൊഫൈലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

നേരത്തെ സ്ത്രീ, പുരുഷന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അപേക്ഷിക്കാനുള്ള സൗകര്യം മാത്രമായിരുന്നു ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഉണ്ടായിരുന്നത്. ജനുവരി മുതലുള്ള വിജ്ഞാപനങ്ങളില്‍ ഈ സൗകര്യം ലഭിക്കും. അതേസമയം പരീക്ഷകളില്‍ ഇവര്‍ക്കുള്ള മറ്റ് ആനൂകൂല്യങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനക്ക് വിട്ടു.

Kerala also include third column for transgender persons in PSC, Thiruvananthapuram, Education, PSC, News, Women, Government-employees, Kerala

118 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനും ജയില്‍ വകുപ്പില്‍ വീവിംഗ് ഇന്‍സ്ട്രക്ടര്‍/വീവിംഗ് ഫോര്‍മാന്‍/വീവിംഗ് അസിസ്റ്റന്റിന്റെ റാങ്ക് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കാനും തീരുമാനമായി. ഗവ.സെക്രട്ടേറിയറ്റ്/പി.എസ്.സി/ലോക്കല്‍ ഫണ്ട് എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, കേരളത്തിലെ വിവിധ സര്‍വകലാ ശാലകളില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ലാന്‍ഡ് റെവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം), പൊതു മരാമത്ത്/ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), വിവിധ വകുപ്പു കളില്‍ എല്‍.ഡി.ടൈപ്പിസ്റ്റ്, ഗ്രാമവികസന വകുപ്പില്‍ വി.ഇ.ഒ, സഹകരണ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് കോഓപറേറ്റീവ് തുടങ്ങിയ തസ്തികകളിലായിരിക്കും വിജ്ഞാപനം പുറപ്പെടുവിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala also include third column for transgender persons in PSC, Thiruvananthapuram, Education, PSC, News, Women, Government-employees, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?