യുവാക്കളെ നഗ്‌നരാക്കി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: (www.kvartha.com 11/12/2018) യുവാക്കളെ നഗ്‌നരാക്കി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വടകര കൈനാട്ടി സ്വദേശികളായ മൊയ്തീന്‍, അഫ്‌നാസ്, നജാഫ്, അജിനാസ് ഷംനാദ് എന്നിവരാണ് പിടിയിലായത്. വടകരയില്‍ യുവാക്കളെ നഗ്‌നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.

സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ ബെംഗളൂരുവില്‍ നിന്നാണ് പോലീസ് പിടികൂടിയത്. നവംബര്‍ 11 ന് പുലര്‍ച്ചെയാണ് സംഭവം. കൈനാട്ടി സ്വദേശിയായ യുവാവിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ മൈതാനത്തെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുവായ മറ്റൊരു യുവാവിനെയും ഇതേസ്ഥലത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചു.

News, Kozhikode, Kerala, Assault, Arrest, Investigates, 5 arrested for assault case

ഇരുവരുടെയും നഗ്‌നനചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അക്രമിസംഘത്തിലെ ഒരാളുടെ ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് വടകര പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.

പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Assault, Arrest, Investigates, 5 arrested for assault case 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?