കലോത്സവ വേദിയില്‍ രക്തദാന ലിസ്റ്റുമായി വിദ്യാര്‍ഥികള്‍
ആലപ്പുഴ: (www.kvartha.com 08.12.2018) രക്തദാനത്തിന്റെ മഹത്വം വിളിച്ചറിയിച്ചു മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരുപറ്റം വിദ്യാര്‍ഥികള്‍. കലോത്സവവുമായി ബന്ധപ്പെട്ട നഗരത്തിലെത്തുന്നവര്‍ക്ക് രക്ത ദാനവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ഇവരുടെ പക്കല്‍ ലഭ്യമാണ്. എല്ലാ ബ്ലഡ് ഗ്രൂപ്പുകളില്‍ നിന്നുമുള്ള രക്ത ദാനത്തിന് സന്നദ്ധരായിട്ടുള്ള ആളുകളുടെ പേരും ഫോണ്‍ നമ്പറുകളും അടങ്ങിയ വിശദമായ ഡയറക്ടറിയാണ് തയ്യാറാക്കിയിട്ടുള്ളത്. അവശ്യഘട്ടത്തില്‍ എളുപ്പത്തില്‍ രക്തം ലഭിക്കാന്‍ ഇതിലൂടെ സാധിക്കും.
രക്തദാനത്തിന്റെ മഹത്വം, ഗുണങ്ങള്‍ എന്നിവ വിശദമായി വിവരിക്കുന്നതാണ് ഇവര്‍ ഒരുക്കിയിരിക്കുന്ന സ്റ്റാള്‍. ഇതുവഴി ജനോപകാരപ്രദമായ ഒരു കാല്‍വെയ്പിനാണ് ഇവര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ബ്ലഡ് ഡൊണേഴ്‌സ് സ്റ്റാളിന് പുറമെ ഈ വേദിയില്‍ എത്തുന്ന മത്സരാര്‍ഥികള്‍ക്കുള്ള എല്ലാ സഹായങ്ങളും ഇവര്‍ ചെയ്തു നല്‍കും. മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാരായ വിദ്യാര്‍ഥികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് . രണ്ട് ഷിഫ്റ്റുകളായി രാവിലെ ഏഴുമുതല്‍ പരിപാടി അവസാനിക്കുന്നത് വരെ ഇവരുടെ സേവനം ലഭ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Awareness of blood donation in state school festival, Alappuzha, News, State School Fest, Blood, Health, Health & Fitness, Students, Education, Kerala.

Powered by Info News For You

Comments
Post a Comment