വീട്ടമ്മയുടെ മൂന്നര പവന്‍ സ്വര്‍ണമാല സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ തട്ടിപ്പറിച്ചു

വിദ്യാനഗര്‍ (www.evisionnews.co): റോഡരികില്‍ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മൂന്നരപവന്‍ തൂക്കംവരുന്ന സ്വര്‍ണമാല സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. അഡൂര്‍ ചെമ്മട്ടുഹൗസിലെ സരോജനി (57)യുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെ പാടി പീടങ്കല്ല് റോഡരികിലാണ് സംഭവം. 

പാടിയിലെ കുന്നുമ്മല്‍ തറവാട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സരോജിനി. ചെര്‍ക്കളയില്‍ ബസിറങ്ങി തറവാട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ സരോജിനിയോട് ഒരാളുടെ വീട് അന്വേഷിച്ചു. തനിക്കറിയില്ലെന്ന് പറഞ്ഞതോടെ അവര്‍ പോയി. വീണ്ടും സ്‌കൂട്ടറില്‍ പിന്തുടര്‍ന്നെത്തിയ സംഘം സരോജിനിയുടെ കഴുത്തിലുണ്ടായിരുന്ന മാലയുമായി കടന്നുകളയുകയായിരുന്നു. 

പിന്നീട് സരോജിനി വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാനഗര്‍ സി.ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെയും സമീപത്തെയും സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളില്‍ ഒരാള്‍ പിടിയിലായതായാണ് സൂചന.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?