ശബരിമലയില്‍ എത്തുന്ന ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കില്ലെന്ന് പോലീസ്
പത്തനംതിട്ട (www.evisionnews.co): സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് എത്തുന്ന ആക്ടിവിസ്റ്റുകള്‍ക്കു സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മല കയറാന്‍ അനുവദിക്കില്ല. വരുംദിവസങ്ങളില്‍ യുവതികളെത്തിയാല്‍ സ്ഥിതി ഗുരുതരമാകും. യുവതികളില്‍ പലരുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചയയ്ക്കാന്‍ അനുവദിക്കണം. അനുമതിക്കായി സന്നിധാനത്തെ ഉദ്യോഗസ്ഥര്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.
സന്നിധാനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരാണ് ഡി.ജി.പിക്ക് റിപ്പാര്‍ട്ട് നല്‍കിയത്. ഇന്നലെയെത്തിയ ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഒട്ടേറെ കേസുകളില്‍ പ്രതിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരക്കാരെത്തിയാല്‍ തിരിച്ചയക്കാന്‍ അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. അതേസമയം, ശബരിമല യാത്ര മാറ്റിവയ്ക്കാന്‍ തയാറാണെന്ന് ബിന്ദുവും കനകദുര്‍ഗയും പോലീസിനെ അറിയിച്ചു. ശബരിമലയില്‍ കനത്ത തിരക്കായതിനാല്‍ സുരക്ഷ നല്‍കി ദര്‍ശനത്തിന് കൊണ്ടുപോവുക അസാധ്യമാണെന്ന് കോട്ടയം മെഡിക്കല്‍ കോളില്‍ കഴിയുന്ന ഇരുവരെയും പോലീസ് അറിയിച്ചു. പോലീസ് അപേക്ഷ മാനിച്ചാണ് യാത്ര മാറ്റിവയ്ക്കാന്‍ ഇരുവരും തയാറായത്.
Powered by Info News For You

Comments
Post a Comment