ആറായിരത്തോളം കുട്ടി റിപ്പോര്‍ട്ടര്‍മാര്‍ക്കായി കൈറ്റിന്റെ പരിശീലന ക്യാമ്പ്
തിരുവനന്തപുരം: (www.kvartha.com 22.12.2018) പഠനത്തിനുള്ള ഡിജിറ്റല്‍ ഉള്ളടക്കം തയ്യാറാക്കുന്നതോടൊപ്പം വിദ്യാലയങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടു ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ 5710 ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളെ സജ്ജമാക്കുന്നതിന് ഈ മാസം 26 മുതല്‍ ദ്വിദിന ക്യാമ്പുകള്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ സംഘടിപ്പിക്കും.
വാര്‍ത്തകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി വാര്‍ത്ത കണ്ടെത്തല്‍, സ്‌ക്രിപ്റ്റ് രചന, ക്യാമറയുടെ പ്രവര്‍ത്തനം, ഫോട്ടോഗ്രഫി, വീഡിയോ ഷൂട്ടിംഗ്, ഓഡിയോ റെക്കോര്‍ഡിംഗ്, ഓഡിയോ മിക്‌സിംഗ്, വീഡിയോ എഡിറ്റിംഗ്, ടൈറ്റിലിങ്ങ്, അവതരണം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. കുട്ടികള്‍ തയ്യാറാക്കുന്ന വീഡിയോകള്‍ ഹൈടെക് സ്‌കൂളുകളിലെ ഡിജിറ്റല്‍ ശൃംഖലവഴി കേന്ദ്രീകൃത സെര്‍വറിലേക്ക് സ്‌കൂളുകള്‍ക്ക് അപ്‌ലോഡുചെയ്യാനും കൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ 4578 സ്‌കൂളുകള്‍ക്ക് ഡി.എസ്.എല്‍.ആര്‍ ക്യാമറ ലഭ്യമാക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇവയുടെ പ്രവര്‍ത്തനം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
'സമഗ്ര' പോര്‍ട്ടലില്‍ അക്കാദമിക് സ്വഭാവമുള്ള ഡിജിറ്റല്‍ ഉള്ളടക്കം തയ്യാറാക്കുന്നതിനും പരിശീലനം നല്‍കും. കൈറ്റ് വിക്ടേഴ്‌സിലേക്കും മറ്റുമായി സ്‌കൂള്‍ വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനുള്ള പ്രത്യേക പരിശീലനമാണ് പ്രത്യേക അവധിക്കാല ക്യാമ്പായി നടത്തുന്നത്.
266 സെന്ററുകളില്‍ നടക്കുന്ന അവധിക്കാല ക്യാമ്പിന്റെ മുന്നോടിയായി 532 പരിശീലകര്‍ക്ക് കൈറ്റ് പരിശീലനം നല്‍കി. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത മള്‍ട്ടിമീഡിയ ഗ്രാഫിക്‌സ് സങ്കേതങ്ങള്‍ ഉപയോഗിച്ച് ഇത്രയും കൂടുതല്‍ പേര്‍ക്ക് വാര്‍ത്തകള്‍ തയ്യാറാക്കുന്നതു മുതല്‍ അവയുടെ എഡിറ്റിംഗും സംപ്രേഷണവും ഉള്‍പ്പെടെ പൂര്‍ണതോതിലുള്ള പരിശീലനം നല്കുന്നത് ഇന്ത്യയില്‍ ആദ്യമായാണ്.
ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം 26ന് രാവിലെ 11ന് തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിന് സമീപമുള്ള കൈറ്റിന്റെ പരിശീലന കേന്ദ്രത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Keits training camp for up to 6,000 children reporters, Thiruvananthapuram, News, Education, Report, Study, Students, Technology, School, Inauguration, Kerala.
വാര്‍ത്തകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി വാര്‍ത്ത കണ്ടെത്തല്‍, സ്‌ക്രിപ്റ്റ് രചന, ക്യാമറയുടെ പ്രവര്‍ത്തനം, ഫോട്ടോഗ്രഫി, വീഡിയോ ഷൂട്ടിംഗ്, ഓഡിയോ റെക്കോര്‍ഡിംഗ്, ഓഡിയോ മിക്‌സിംഗ്, വീഡിയോ എഡിറ്റിംഗ്, ടൈറ്റിലിങ്ങ്, അവതരണം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. കുട്ടികള്‍ തയ്യാറാക്കുന്ന വീഡിയോകള്‍ ഹൈടെക് സ്‌കൂളുകളിലെ ഡിജിറ്റല്‍ ശൃംഖലവഴി കേന്ദ്രീകൃത സെര്‍വറിലേക്ക് സ്‌കൂളുകള്‍ക്ക് അപ്‌ലോഡുചെയ്യാനും കൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ 4578 സ്‌കൂളുകള്‍ക്ക് ഡി.എസ്.എല്‍.ആര്‍ ക്യാമറ ലഭ്യമാക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇവയുടെ പ്രവര്‍ത്തനം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
'സമഗ്ര' പോര്‍ട്ടലില്‍ അക്കാദമിക് സ്വഭാവമുള്ള ഡിജിറ്റല്‍ ഉള്ളടക്കം തയ്യാറാക്കുന്നതിനും പരിശീലനം നല്‍കും. കൈറ്റ് വിക്ടേഴ്‌സിലേക്കും മറ്റുമായി സ്‌കൂള്‍ വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനുള്ള പ്രത്യേക പരിശീലനമാണ് പ്രത്യേക അവധിക്കാല ക്യാമ്പായി നടത്തുന്നത്.
266 സെന്ററുകളില്‍ നടക്കുന്ന അവധിക്കാല ക്യാമ്പിന്റെ മുന്നോടിയായി 532 പരിശീലകര്‍ക്ക് കൈറ്റ് പരിശീലനം നല്‍കി. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത മള്‍ട്ടിമീഡിയ ഗ്രാഫിക്‌സ് സങ്കേതങ്ങള്‍ ഉപയോഗിച്ച് ഇത്രയും കൂടുതല്‍ പേര്‍ക്ക് വാര്‍ത്തകള്‍ തയ്യാറാക്കുന്നതു മുതല്‍ അവയുടെ എഡിറ്റിംഗും സംപ്രേഷണവും ഉള്‍പ്പെടെ പൂര്‍ണതോതിലുള്ള പരിശീലനം നല്കുന്നത് ഇന്ത്യയില്‍ ആദ്യമായാണ്.
ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം 26ന് രാവിലെ 11ന് തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിന് സമീപമുള്ള കൈറ്റിന്റെ പരിശീലന കേന്ദ്രത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.
Keywords: Keits training camp for up to 6,000 children reporters, Thiruvananthapuram, News, Education, Report, Study, Students, Technology, School, Inauguration, Kerala.
Powered by Info News For You

Comments
Post a Comment