ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ മൂക്കില്‍ ട്യൂബിട്ടനിലയില്‍ പൊതുപാരിയില്‍ പങ്കെടുപ്പിച്ചതിനെതിരെ വ്യാപക വിമര്‍ശനം; ന്യായീകരിച്ച് ബി ജെ പി
പനാജി: (www.kvartha.com 17.12.2018) മൂക്കിലൂടെ ട്യൂബ് ഇട്ട നിലയില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ പൊതുപരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ വ്യാപക വിമര്‍ശനം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മനോഹര്‍ പരീക്കര്‍ ദീര്‍ഘനാളായി പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. ഇതിനിടെ സംസ്ഥാനത്ത് നിര്‍മാണത്തിലിരുന്ന പാലങ്ങളുടെ പണി വിലയിരുത്താന്‍ എത്തിയത് വന്‍ വിവാദം ശൃഷ്ടിച്ചു.
ഞായറാഴ്ചയാണ് പരീക്കര്‍ മണ്ഡോവി, സുവാരി എന്നീ നദികള്‍ക്ക് കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലങ്ങളുടെ പണി വിലയിരുത്താനെത്തിയത്. ചികിത്സയില്‍ തുടരുന്നതിനാല്‍ മൂക്കിലൂടെ ട്യൂബ് ഇട്ട അവസ്ഥയില്‍ തന്നെയാണ് അദ്ദേഹം എത്തിയത്. ഈ സംഭവം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് ഇടയായി. രോഗിയായ പരീക്കറെ പൊതുസ്ഥലത്തേക്ക് വലിച്ചിഴച്ചുവെന്നായിരുന്നു ആരോപണം. അതേസമയം രോഗിയായ ഒരാളെ കഷ്ടപ്പെടുത്തിയും പ്രതിച്ഛായ നിലനിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പരീക്കര്‍ പാലം നിര്‍മിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ഫോട്ടോ കണ്ട് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തി എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. തികച്ചും അനാരോഗ്യവാനായ പരീക്കറെ ചുമതലകളിലേക്ക് വലിച്ചിഴയ്ക്കുന്നതും ഫോട്ടോയെടുത്ത് പ്രസിദ്ധീകരിക്കുന്നതും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
പരീക്കറിന്റെ രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഭരണം നിശ്ചലാവസ്ഥയിലാണെന്നും പരീക്കര്‍ രാജി വെച്ച് അധികാരമൊഴിയണമെന്നും കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരീക്കറിന്റെ ഭരണകാര്യങ്ങളിലേക്കുള്ള പുനഃപ്രവേശമെന്നാണ് വിലയിരുത്തല്‍.
ചികിത്സയിലിരിക്കുന്ന ഒരു വ്യക്തിയുടെ അവസ്ഥ കണക്കിലെടുക്കാതെ പൊതുരംഗത്തേക്ക് വലിച്ചിഴച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമം നടത്തുന്നത് പാര്‍ട്ടിക്ക് അനുയോജ്യമാണോയെന്ന് കോണ്‍ഗ്രസിന്റെ പ്രിയങ്ക ചതുര്‍വേദിയും ട്വിറ്ററിലൂടെ ആരാഞ്ഞു.
എന്നാല്‍ പരീക്കറെ നിര്‍ബന്ധപൂര്‍വം കൊണ്ടുവന്നതല്ലെന്നും പരീക്കറുടെ സ്വപ്‌നപദ്ധതിയായതിനാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം സന്ദര്‍ശനത്തിനെത്തിയതെന്നുമാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ailing Manohar Parrikar Inspects Goa Bridge, Photo Draws Sharp Reactions, Goa, News, Politics, hospital, Treatment, Criticism, Allegation, BJP, Congress, Twitter, National.

Powered by Info News For You

Comments
Post a Comment