ഹര്‍ത്താലില്‍ ജനം വലഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 14.12.2018) സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് ജീവനൊടുക്കിയ വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞു. കാസര്‍കോട് ജില്ലയില്‍ കെ എസ് ആര്‍ ടി സി - സ്വകാര്യ ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. ഏതാനും ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്നു.

ഒറ്റപ്പെട്ട കടകള്‍ മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് മാര്‍ക്കറ്റില്‍ പച്ചക്കറി കടകളും മറ്റും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ബസുകള്‍ നിരത്തിലിറങ്ങാത്തതിനാല്‍ യാത്രാ സൗകര്യമില്ലാതെ യാത്രക്കാര്‍ വലഞ്ഞു. പലരും ടൗണുകളിലും മറ്റും കുടുങ്ങി. നഗരത്തില്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയില്ല. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടയുകയും ചെയ്തിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Harthal, BJP, Top-Headlines, Harthal affects normal life
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?