കോടതിക്ക് പുറത്ത് അഭിഭാഷകന്‍ സഹപ്രവര്‍ത്തകനെ കോടാലിക്ക് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു; പ്രതി വിഷം കഴിച്ച് ജീവനൊടുക്കി

നാഗ്പൂര്‍: (www.kvartha.com 22-12-2018) നാഗ്പൂര്‍ കോടതിക്ക് പുറത്ത് ഞെട്ടിക്കുന്ന സംഭവങ്ങള്‍. അഭിഭാഷകന്‍ സഹപ്രവര്‍ത്തകനെ കോടാലിക്ക് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ശേഷം വിഷം കഴിച്ച് ജീവനൊടുക്കി. ലോകേഷ് ഭാസ്‌ക്കര്‍ എന്ന 24കാരനാണ് ആത്മഹത്യ ചെയ്തത്.

സദാനന്ദ നര്‍നവരെ (62)ക്കാണ് വെട്ടേറ്റത്. ഇയാളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം കഴിച്ച ലോകേഷിനേയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

National, Crime, Murder attempt

കൊലപാതക ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു സംഭവം. നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്ന സദാനന്ദ റിട്ടയര്‍മെന്റിന് ശേഷം ജില്ല കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NAGPUR, MAHARASHTRA: A lawyer allegedly attacked a senior lawyer outside the Nagpur District Court on Friday, severely injuring him, and later killed himself by drinking poison, police said.

Keywords: National, Crime, Murder attempt



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?