'സര്‍ക്കാര്‍ അപമാനിച്ചു': കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കണ്ണന്താനം
കൊച്ചി (www.evisionnews.co): കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു കൃത്യ സമയത്ത് ക്ഷണിക്കാതെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചുവെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രിക്ക് അദേഹം കത്തയച്ചു. ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നും കണ്ണന്താനം പറഞ്ഞു.
നേരത്തെ ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്ചുതാനന്ദനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും വിമാനത്താവള ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.
വിമാനത്താവളത്തിനായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയും സ്ഥലം ഏറ്റെടുത്ത് കൈമാറിയത് വി എസ് സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടി അല്‍പ്പത്തരമാണെന്നും പ്രോട്ടോക്കോള്‍ ലംഘനവും ഉണ്ടായിയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment