മകന്റെ പന്ത്രണ്ടാം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന് ജയില്‍പുള്ളി; ആഗ്രഹം നിറവേറ്റിക്കൊടുത്ത് ദുബൈ പോലീസ്

ഷാര്‍ജ: (www.kvartha.com 20.12.2018) മകന്റെ പന്ത്രണ്ടാം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന ജയില്‍പുള്ളിയുടെ ആഗ്രഹം സന്തോഷത്തോടെ നിറവേറ്റിക്കൊടുത്ത് ദുബൈ പോലീസ്. വളരെ ആഘോഷമായി തന്നെ ദുബൈ പോലീസ് പിറന്നാള്‍ ആഘോഷിച്ചു. പോലീസ് തന്നോട് കാട്ടിയ ഈ കരുണയ്ക്ക് ജയില്‍പുള്ളി നന്ദിയും അറിയിച്ചു. പ്രതിയുടെ മകനെയും കുടുംബത്തെയും ഇയാള്‍ കഴിയുന്ന ജയിലിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ആഘോഷം സംഘടിപ്പിച്ചത്.

ഷാര്‍ജ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരായ കേണല്‍ അഹമ്മദ് സഹീല്‍, വനിതാ ജയില്‍ ഡയറക്ടര്‍ കേണല്‍ മോണ സൊറൂര്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രവും ഷാര്‍ജ പോലീസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ജയിലില്‍ കഴിയുന്നവരുടെ സാമൂഹിക പുനഃരധിവാസത്തിന് ഷാര്‍ജ പോലീസ് വലിയ പ്രാധാന്യം നല്‍കുന്നുവെന്നും വ്യക്തമാക്കി.

Sharjah Police help prisoner throw birthday party for son, Sharjah, Dubai, Police, Family, Social Network, Birthday Celebration, Jail, Gulf, World.

ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പ്രതികള്‍ സമൂഹത്തെ കാണുന്ന രീതിയില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിയമം ലംഘിക്കാന്‍ പ്രതികളെ സ്വാധീനിച്ച കാര്യങ്ങളെ ഭാവിയില്‍ തരണം ചെയ്യാന്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സഹായിക്കും.

Sharjah Police help prisoner throw birthday party for son, Sharjah, Dubai, Police, Family, Social Network, Birthday Celebration, Jail, Gulf, World

ശിക്ഷാ കാലാവധി കഴിയുമ്പോള്‍ സാധാരണ ജീവിതത്തിലേക്ക് വരേണ്ടവര്‍ ആണ് പ്രതികള്‍. അതിനാല്‍ അവരുടെ പുനഃരധിവാസത്തിന് ആവശ്യമായ ചെറിയ സഹായങ്ങളാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sharjah Police help prisoner throw birthday party for son, Sharjah, Dubai, Police, Family, Social Network, Birthday Celebration, Jail, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?