ആന്‍ഡ്രൂസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ മെക്‌സിക്കോ പ്രസിഡന്റായി സ്ഥാനമേറ്റു

മെക്സിക്കോ: (www.kvartha.com 02.12.2018) ആന്‍ഡ്രൂസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ മെക്സിക്കോയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് നേടിയാണ് ഇടത് സഹയാത്രികനായ ഒബ്രഡോര്‍ വിജയിച്ചത്. തൊട്ടടുത്ത എതിരാളിയെക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍ നേടിയായിരുന്നു ജയം.

രാജ്യത്തെ അഴിമതിയും ദാരിദ്ര്യവും അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ഒരു ദശകത്തിലേറെയായി രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന രക്തരൂക്ഷിതമായ അക്രമങ്ങള്‍ക്ക് അന്ത്യം കുറിക്കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒബ്രഡോര്‍ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ ശക്തമായി എതിര്‍ക്കുന്ന ഒബ്രഡോര്‍, മാറ്റത്തിന്റെ വക്താവെന്നു സ്വയം വിശേഷിപ്പിച്ചാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Mexico, President, Politics, Election, Votes, Leftist, Leftist Lopez Obrador Sworn in as President of Mexico


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?