പിക്കപ്പ് വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

പയ്യന്നൂര്‍: (www.kasargodvartha.com 05.12.2018) ദേശീയ പാതയില്‍ എടാട്ട് കണ്ണങ്കാട്ട് അമ്പലത്തിന് സമീപം പിക്കപ്പ് വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാലിച്ചാനടുക്കം മുണ്ടത്തടത്തെ കെ വി രാജുവിന്റെ മകന്‍ കെ ആര്‍ മനുവിനാണ് (28) ഗുരുതരമായി പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ വലതുവശത്തെ ഡോര്‍ തകരുകയും ഇടതുവശത്തെ ഡോര്‍ ലോക്ക് ആവുകയും ചെയ്തതിനാല്‍ ഫയര്‍ഫോഴ്സ്  ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് അര മണിക്കൂറോളം പണിപെട്ടാണ് മനുവിനെ പുറത്തേക്കെടുത്തത്. ഒരേ സമയം കട്ടറും സ്പ്രെഡറും ഉപയോഗിക്കാന്‍ പറ്റുന്ന പുതിയ ഉപകരണമായതിനാലാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിച്ചത്. ഡ്രൈവറുടെ വശത്തെ തകര്‍ന്ന ഡോര്‍ സ്പ്രെഡര്‍ ഉപയോഗിച്ച് അകത്തി പിടിച്ച്, അതേസമയം ഇടതുവശത്തെഡോര്‍ കട്ട് ചെയ്ത് അതു വഴിയാണ് മനുവിനെ പുറത്തെടുത്തത്. തലക്കും കാലിനുമാണ് മനുവിന് സാരമായ പരിക്കുള്ളത്.

ബുധനാഴ്ച പുലര്‍ച്ചെ 3.45 ഓടെയാണ് സംഭവം. കൊയിലാണ്ടിയില്‍ നിന്ന് നീലേശ്വരത്തേക്ക് പോവുകയായിരുന്ന കെഎല്‍ 51 കെ 4008 ഐഷര്‍ പിക്കപ്പ് വാനും ഗോവയില്‍ വിനോദയാത്രയ്ക്കു പോയി മടങ്ങുകയായിരുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 08 9692 ടൂറിസ്റ്റ് ബസുമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.

പയ്യന്നൂര്‍ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്‍മാന്‍ പി ഭാസ്‌ക്കരന്‍, ഫയര്‍മാന്‍മാരായ പി ശ്രീനിവാസന്‍, ഗിരീഷ് പി വി, ലിഗേഷ് പി വി, വിശാല്‍ കെ, സുമിത്ത് ഡ്രൈവര്‍ പി വി ലതേഷ്, ഹോം ഗാര്‍ഡ്മാരായ പത്മനാഭന്‍ വി വി, രാമചന്ദ്രന്‍ പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, payyannur, Injured, Kannur, Accident, Youth injured in Road accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?