വനിതാമതിലില്‍ സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തും: എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍
കാസര്‍കോട്: (www.kasargovartha.com 26.12.2018) വനിതാമതിലില്‍ സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് 44 കിലോ മീറ്റര്‍ ദൂരത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. കാസര്‍കോട് മുതല്‍ കാലിക്കടവ് വരേയാണ് ജില്ലയില്‍ വനിതാമതില്‍ തീര്‍ക്കുക. ചന്ദ്രഗിരി റോഡ് വഴിയാണ് മതില്‍ തീര്‍ക്കുകയെന്നും സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും പ്രാതിനിധ്യം മതിലില്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
2019 ജനുവരി ഒന്നിനാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരേ വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. മതിലില്‍ സിപിഎം പ്രവര്‍ത്തകരുടെ പങ്കാളിത്തം സജീവമായി ഉണ്ടാകും. വൈകുന്നേരം 3.30ന് തന്നെ വനിതകള്‍ നിശ്ചിത കേന്ദ്രങ്ങളില്‍ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തായി മതില്‍ തീര്‍ക്കുമ്പോള്‍ വനിതാമതിലിന് അഭിവാദ്യം അര്‍പ്പിച്ച് റോഡിന് കിഴക്ക് ഭാഗത്ത് പുരുഷന്മാരുണ്ടാകും.
വനിതാമതിലിന്റെ വിജയത്തിന് സിപിഎം സജീവമായ പ്രചരണപ്രവര്‍ത്തനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ ആര്‍ ജയാനന്ദ, കെ ജനാര്‍ദ്ദനന്‍ എന്നിവരും പങ്കെടുത്തു.
Keywords: Kerala, kasaragod, news, CPM, Women, CPM will be supported for women wall

Powered by Info News For You

Comments
Post a Comment