അധികൃതരുടെ അനാസ്ഥ: മൊഗ്രാല്‍ യൂനാനി ആശുപത്രിയില്‍ മരുന്നു ക്ഷാമം രൂക്ഷം

കാസര്‍കോട് (www.evisionnews.co): കേരളത്തിലെ ഒരേയൊരു യൂനാനിയാണ് ജില്ലയിലെ കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാല്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മൊഗ്രാല്‍ ഗവ. യൂനാനി ആശുപത്രി. ഇവിടത്തെ സാധാരണക്കാരായ ആളുകളുടെ വര്‍ഷങ്ങളായി ആശ്രയിക്കുന്ന ഒരു ആശുപത്രിയാണിത്. യൂനാനി ചികിത്സയില്‍ വളരെയധികം സംതൃപ്തരാണ് ഇവിടത്തെ രോഗികള്‍. എന്നാല്‍ കുമ്പള ഗ്രാമപഞ്ചാത്ത് കനിഞ്ഞാല്‍ മാത്രമേ ഇവിടെ മരുന്ന് എത്തു എന്നതാണാവസ്ഥ. 

2018-19 വര്‍ഷത്തെ ബജറ്റില്‍ ഗ്രാമ പഞ്ചായത്ത് യൂനാനി ആശുപത്രിക്ക് മരുന്ന് വാങ്ങാന്‍ എട്ടുലക്ഷം രൂപ വകയിരുത്തിയിട്ടും നാളിതുവരെയായിട്ടും ഇവിടത്തെ ഭരണസമിതിക്കോ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കോ മരുന്നു ലഭ്യമാകാന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം വലയുന്നത് യൂനാനി ചികിത്സതേടി എത്തുന്ന പാവപ്പെട്ട രോഗികളാണ്. ഈ അവസ്ഥയില്‍ ഡോക്ടര്‍ തികച്ചും നിസ്സഹായനാണ്. പഞ്ചായത്ത് ഭരണ സമിതി കണ്ണ് തുറന്നാല്‍ മാത്രമേ രോഗികള്‍ക്കു രക്ഷയുള്ളൂ എന്നതാണാവസ്ഥ. ഈകാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടല്‍ ഉണ്ടായേ മതിയാവൂ. പാവപ്പെട്ട രോഗികളുടെ അവസ്ഥ മനസിലാക്കി. ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ വേണ്ടി നടപടി സ്വീകരിക്കണമെന്ന് അപേക്ഷിച്ച് അര്‍ഷാദ് തവക്കല്‍ ആരോഗ്യ മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?