പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി അദ്ധ്യക്ഷന്; ഗഡ്കരിയുടെ പ്രസ്താവന വിവാദമാകുന്നു; ബിജെപി പുകയുന്നു

ന്യൂഡല്‍ഹി: (www.kvartha.com 26-12-2018) രാഷ്ട്രീയ പരാജയങ്ങളുടെ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിനാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പരാജയങ്ങളും തോല്‍ വികളും കൂടി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണം. ഞാനാണ് പാര്‍ട്ടി അദ്ധ്യക്ഷനെങ്കില്‍, എം. പിമാരും എം. എല്‍ എമാരും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചില്ലെങ്കില്‍, അതിന്റെ ഉത്തരവാദിത്വം എനിക്കാണെന്നും ഗഡ്കരി പറഞ്ഞു. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടി ചര്‍ച്ചാവിഷയമാകുന്നതിനിടയിലാണ് ഗഡ്കരിയുടെ പ്രസ്താവന. ഗഡ്കരിയുടെ പ്രസ്താവന പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരാണെന്ന തരത്തില്‍ മാധ്യമ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

വിജയങ്ങള്‍ ഏറ്റെടുക്കാന്‍ നിരവധി പേരുണ്ട്. എന്നാല്‍ തോല്‍ വികള്‍ ഏറ്റെടുക്കാന്‍ ആരുമുണ്ടാകില്ല. പരാജയം സംഭവിക്കുമ്പോള്‍ പരസ്പരം വിരല്‍ ചൂണ്ടും. പരാജയങ്ങളുടെ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാത്തിടത്തോളം അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും ഗഡ്കരി പറഞ്ഞു.

National, Nitin Gadkari

അതേസമയം തന്റെ പ്രസ്താവനയ്ക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് ഗഡ്കരി പറഞ്ഞു.

മറാഠിയിലുള്ള എന്റെ പ്രസംഗം അതിന്റെ പൂര്‍ണ്ണമായ രീതിയില്‍ ലഭ്യമാണ്. ഞാന്‍ പറഞ്ഞത് ഏതെങ്കിലും പാര്‍ട്ടി നേതൃത്വത്തിനെതിരെയല്ല. എന്നാല്‍ മാധ്യമങ്ങള്‍ എന്റെ പ്രസ്താവന വളച്ചൊടിച്ച് അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളുമായി ബന്ധിപ്പിക്കുന്നുണ്ട്. അത് തെറ്റാണെന്നും ഗഡ്കരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Union Minister and BJP leader Nitin Gadkari on Monday sparked off a new controversy when he stated that the 'responsibility' of political defeats lay at the doors of the party chief, just two days after he claimed that “leadership should own up to defeat and failures”.

Keywords: National, Nitin Gadkari


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?