എട്ട് വയസുകാരിയെ സഹപാഠിയും സുഹൃത്തും കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി; ഞെട്ടിക്കുന്ന സംഭവം നടന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന മദ്ധ്യപ്രദേശില്‍

ഭോപ്പാല്‍: (www.kvartha.com 28-12-2018) എട്ട് വയസുകാരിയെ സഹപാഠിയും സുഹൃത്തും കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി. വീടിനടുത്ത് വെച്ചാണ് പീഡനം നടന്നത്. ഭോപ്പാല്‍ നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടിയും പ്രതികളില്‍ ഒരാളും. പ്രതികളില്‍ രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്തു. മെഡിക്കല്‍ റിപോര്‍ട്ട് ലഭിച്ചിട്ടില്ലെങ്കിലും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു.

National, Abuse, Classmates

പ്രതിയായ ആണ്‍കുട്ടിയേയും അവന്റെ മാതാപിതാക്കളേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മദ്ധ്യപ്രദേശ്. ഡിസംബര്‍ 17ന് അഞ്ച് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 42കാരന് ഇരട്ട വധശിക്ഷയാണ് കോടതി വിധിച്ചത്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെയാണിയാള്‍ പീഡിപ്പിച്ചത്.
SUMMARY: Bhopal, December 27: In a shocking development, an 8-year-old girl was allegedly abused by her classmate, said police on Thursday. The girl, a student at a private school in Bhopal city, was abused near her house on Tuesday. A case has been registered on Wednesday after minor's parent approached the police. 

Keywords: National, Abuse, Classmates 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?