മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷീക വായ്പകള്‍ എഴുതി തള്ളി കമല്‍ നാഥ്

ഭോപ്പാല്‍: (www.kvartha.com 18-12-2018) അധികാരത്തിലേറെ മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷീക വായ്പകള്‍ എഴുതി തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍. മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് കമല്‍ നാഥ് 2 ലക്ഷം രൂപ വരെയുള്ള കാര്‍ഷീക വായ്പകള്‍ എഴുതി തള്ളിയത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യം വാഗ്ദാനം നല്‍കിയിരുന്നു.

മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടയുടനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് രാജോറ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കി. 2018 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷീക വായ്പകളാണ് എഴുതി തള്ളിയിരിക്കുന്നത്.

ദേശസാല്‍കൃത, സഹകരണ ബാങ്കുകള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്.

ജൂണ്‍ എഴിന് മന്ദ് സൗറില്‍ നടന്ന റാലിയിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കാര്‍ഷീക വായ്പകള്‍ എഴുതി തള്ളുമെന്ന് ഉറപ്പ് നല്‍കിയത്. അധികാരമേറ്റാല്‍ പത്ത് ദിവസത്തിനുള്ളില്‍ എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വായ്പകള്‍ എഴുതി തള്ളിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു.

Anandiben Patel, Bhopal, Congress, Farm Loans, Farmer Loan Waiver, Kamal Nath, Madhya Pradesh, NewsTracker, Rahul Gandhi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Bhopal: Hours after taking oath of office on Monday, Madhya Pradesh Chief Minister Kamal Nath cleared the proposal of waiving farm loans up to Rs 2 lakh as promised by Congress president Rahul Gandhi ahead of Assembly polls.

Tags : Anandiben Patel, Bhopal, Congress, Farm Loans, Farmer Loan Waiver, Kamal Nath, Madhya Pradesh, NewsTracker, Rahul Gandhi



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?