ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായി ഒരു സ്മാര്‍ട്ട് ഹെല്‍മറ്റ്
എറണാകുളം:(www.kvartha.com 09/12/2018) ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായി ഒരു സ്മാര്‍ട്ട് ഹെല്‍മറ്റ്. ഹെല്‍മറ്റില്ലാതെ നടുറോഡില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കണ്ടുപിടുത്തം. എറണാകുളം വാരാപ്പുഴയിലെ പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സ്മാര്‍ട്ട് ഹെല്‍മെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
അധ്യാപകരായ സോനു, ജിന്‍സി എന്നിവരുടെ നേതൃത്വത്തില്‍ അമല്‍ വര്‍ഗീസ്, അജിത് പോള്‍, ആന്റണി കെ പ്രിന്‍സ്, അശ്വിന്‍ ജി ടി, അരുണ്‍ കെ ബാബു എന്നീ വിദ്യാര്‍ത്ഥികളാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
വിദ്യാര്‍ഥികളുടെ സ്മാര്‍ട്ട് പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് കേരളാ പോലീസും രംഗത്തെത്തിയിട്ടുണ്ട്. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ ഹെല്‍മറ്റ് നിര്‍മ്മിക്കുന്നതിന്റെ വീഡിയോ സഹിതം പോസ്റ്റ് ചെയ്തിരിക്കുകയാണ്.
പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിലെ റോഡ് അപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇരുചക്രവാഹനയാത്രക്കാരാണ്. ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്നുവെങ്കില്‍ ഒട്ടേറെ ജീവനുകള്‍ രക്ഷപ്പെടുമായിരുന്നു.
ഇരുചക്രവാഹന യാത്രക്കാര്‍ക്ക് റോഡ് അപകടങ്ങളില്‍ നിന്നും രക്ഷനേടാന്‍ 'സ്മാര്‍ട്ട് ഹെല്‍മെറ്റ്' എന്ന ആശയം വികസിപ്പിച്ചിരിക്കുകയാണ് എറണാകുളം വാരാപ്പുഴയിലെ പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.
ഹെല്‍മെറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകള്‍ വാഹനത്തിന്റെ എഞ്ചിനുമായും സ്പീഡോമീറ്ററുമായും ബന്ധിപ്പിക്കുകയും വാഹനം ഓണ്‍ ആകുന്നതും മുന്നോട്ട് നീങ്ങുന്നതും ഈ സെന്‍സറുകള്‍ നല്‍കുന്ന സൂചനകള്‍ക്കു വിധേയമായിട്ടായിരിക്കും. ഹെല്‍മെറ്റിലെ ചിന്‍സ്ട്രാപ് ഘടിപ്പിക്കുന്നതോടുകൂടി മാത്രമേ സെന്‍സറുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയുള്ളൂ.
അധ്യാപകരായ സോനു, ജിന്‍സി എന്നിവരുടെ നേതൃത്വത്തില്‍ അമല്‍ വര്‍ഗീസ്, അജിത് പോള്‍, ആന്റണി കെ പ്രിന്‍സ്, അശ്വിന്‍ ജി ടി, അരുണ്‍ കെ ബാബു എന്നീ വിദ്യാര്‍ത്ഥികളാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ഈ രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു തയ്യാറെടുക്കുന്ന കൊച്ചുമിടുക്കന്മാര്‍ക്കു കേരളപോലീസിന്റെ ആശംസകള്‍ നേരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Ernakulam, Kerala, Students, Facebook, Police,Smart helmet by students

Powered by Info News For You

Comments
Post a Comment