'തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചു': കാനത്തിന് മറുപടിയുമായി വി.എസ്


(www.evisionnews.co) വനിതാമതില്‍ വിഷയത്തില്‍ തന്നെ വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി വി.എസ് അച്യുതാനന്ദന്‍. തന്റെ വാക്കുകള്‍ കാനം തെറ്റിദ്ധരിച്ചു. തന്റെ പ്രസ്താവന വനിതാമതിലിന് എതിരായല്ല. വര്‍ഗസമരത്തെ കുറിച്ചും വിപ്ലവ പരിപാടിയെ കുറിച്ചുമാണ് പറഞ്ഞത്. വര്‍ഗ സമരത്തെ കുറിച്ച് താന്‍ പറഞ്ഞത് കാനം തെറ്റിദ്ധരിച്ച് ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ വിഎസ് വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശത്തെ പിന്തുണക്കുന്നതില്‍ കാനം രാജേന്ദ്രന്‍ അല്‍പം പിന്നിലായി. അദ്ദേഹം ഇപ്പോഴും സിപിഐ ആണെന്നു വ്യക്തമായ ബോധ്യമുണ്ടെന്നും വിഎസ് പറഞ്ഞു. കാനത്തിന്റെ മനസ്സില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായതു കൊണ്ടാവാം യുവതീപ്രവേശത്തെ പിന്തുണക്കുന്നതില്‍ പിന്നിലായിപ്പോയത്. സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫാണ് വനിതാ മതില്‍ തീര്‍ക്കാന്‍ തീരുമാനിച്ചതെന്നും വി.എസ് ഇപ്പോഴും സി.പി.എമ്മില്‍ ആണെന്നാണ് വിശ്വസിക്കുന്നതെന്നുമായിരുന്നു കാനത്തിന്റെ വിഎസിനെതിരായുള്ള പരാമര്‍ശം. നവോത്ഥാനം വേണോ വിമോചന സമരം വേണോ എന്ന് എന്‍.എസ്. ആണ് തീരുമാനിക്കണമെന്ന് വനിതാ മതലില്‍ എന്‍എസ്എസ് നിലപാടുകള്‍ക്കെതിരേയും കാനം രംഗത്ത് വന്നിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?