ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവുമായി തീര്‍ത്ഥാടകന്‍ ശബരിമലയില്‍

പത്തനംതിട്ട: (www.kvartha.com 06.12.2018) ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവുമായി തീര്‍ത്ഥാടകന്‍ ശബരിമലയില്‍. കോഴിക്കോട് സ്വദേശിയായ ബൈജുവാണ് നിയന്ത്രണങ്ങളില്‍ ഇളവ് നേടി ദര്‍ശനം നടത്തിയത്. ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളതിനാലാണ് ഹൈക്കോടതിയില്‍ കേസ് നല്‍കിയതെന്ന് ബൈജു പറഞ്ഞു.

ശബരിമലയിലേക്കുള്ള സ്വകാര്യ വാഹനങ്ങള്‍ക്കുള്ള വിലക്ക് നിലനില്‍ക്കെ ബൈജുവിന്റെ വാഹനം നിലയ്ക്കലും കടന്ന് പമ്പയിലെത്തി. തിരക്കിനിടയിലും വരി നില്‍ക്കാതെ ദര്‍ശനം നടത്താനും അരവണ അപ്പം വാങ്ങാനും ബൈജുവിന് കഴിഞ്ഞു. അസുഖം കാരണം ദര്‍ശനം നടത്താന്‍ അനുവാദം വേണമെന്നും ഇക്കാര്യത്തില്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് കോടതി അനുകൂല ഉത്തരവ് നല്‍കിയത്.

നാല്‍പതുകാരനായ ബൈജുവിന് എച്ച്എസ്പി എന്ന അപൂര്‍വ്വ രോഗമാണ്. 14 വയസ് മുതല്‍ നടത്തുന്ന ദര്‍ശനം മുടങ്ങരുതെന്ന് കരുതിയാണ് കോടതിയെ സമീപിച്ചതെന്ന് ബൈജു പറഞ്ഞു. ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് ശബരിമലയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ബൈജു.



Keywords: Kerala, Pathanamthitta, News, Sabarimala, Sabarimala Temple, Religion, High Court, Shabarimala Pilgrims, Pilgrim visits Sabarimala with special order of HC 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?