ട്രെയിനില്‍ നിന്നും വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്

ബേക്കല്‍: (www.kasargodvartha.com 27.12.2018) യാത്രക്കിടയില്‍ ട്രെയിനില്‍ നിന്നും വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഒറീസയിലെ 48 കാരനാണ് വ്യാഴാഴ്ച രാവിലെ കോട്ടിക്കുളം റെയില്‍വെസ്റ്റേഷന് സമീപം വെച്ച് തീവണ്ടിയില്‍ നിന്നും വീണത്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റെയില്‍വെ ട്രാക്കില്‍ പരിക്കേറ്റ് കിടക്കുകയായിരുന്ന ഇയാളെ ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രുഷ നല്‍കിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വീഴ്ചയില്‍ ഇയാളുടെ വലതുകൈ അറ്റു തൂങ്ങി. കാലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഒറീസയിലേക്ക് പുറപ്പെട്ടതാണെന്ന് കൂടെയുള്ളവര്‍ പറയുന്നു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bekal, Injured, Train, Employee injured after fallen from Train
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?