മുഖത്ത് നോക്കിയതിനെ ചൊല്ലി തര്‍ക്കം; രണ്ടംഗ സംഘം ആശുപത്രിയില്‍ രോഗിയെ സന്ദര്‍ശിക്കാനെത്തിയയാളുടെ കാല്‍ തല്ലിയൊടിച്ചു

കാസര്‍കോട്: (www.kasargodvartha.com 03.12.2018) മുഖത്ത് നോക്കിയതിനെ ചൊല്ലി തര്‍ക്കം അക്രമത്തില്‍ കലാശിച്ചു. രണ്ടംഗ സംഘം ആശുപത്രിയില്‍ രോഗിയെ സന്ദര്‍ശിക്കാനെത്തിയയാളുടെ കാല്‍ തല്ലിയൊടിച്ചു. ഉപ്പള പൈവളിഗെ കുറ്റിക്കുമേയിലെ സോമപ്പ (50)യാണ് അക്രമത്തിനിരയായത്. കാലൊടിഞ്ഞ സോമപ്പയെ ചികിത്സയ്ക്ക് വിധേയനാക്കി.

തിങ്കളാഴ്ച രാവിലെ 11.30 മണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ കഴിയുന്ന രോഗിയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സോമപ്പ. ഇതിനിടെയാണ് രണ്ടംഗ സംഘമെത്തി നോക്കുന്നോടാ എന്ന് ചോദിച്ച് അക്രമിച്ചത്. സംഘത്തിലൊരാള്‍ കാല്‍ തല്ലിയൊടിക്കുകയായിരുന്നു. ആശുപത്രിയിലുണ്ടായിരുന്നവരാണ് അക്രമി സംഘത്തെ പിടിച്ചുമാറ്റിയത്. പിന്നാലെ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, hospital, Assault, Attack, Top-Headlines, Man assaulted by 2
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?