ദീപുകളുകളുടെ പേരു മാറ്റും: ആന്‍ഡമാനിലെ മൂന്നുദ്വീപുകള്‍ക്ക് പ്രധാനമന്ത്രി പുതിയ പേരിടും
(www.evisionnews.co) രാജ്യത്തെ വിവിധ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയതിന് പിന്നാലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ മൂന്ന് ദ്വീപുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയ പേരുകള്‍ നല്‍കുന്നു. ഞായറാഴ്ചയാണ് പേരുമാറ്റം. റോസ്, നെയ്ല്‍, ഹാവ്ലോക് എന്നീ ദ്വീപുകളുടെ പേരാണ് മാറ്റുന്നത്. റോസിന് സുഭാഷ് ചന്ദ്രബോസ്, റെയ്ലിനു ഷഹീദ് ദ്വീപ്, ഹാവ് ലോക്കിന് സ്വരാജ് ദ്വീപ് എന്നിങ്ങനെയാണ് പേരുകള്‍ നല്‍കുന്നത്.
ദ്വീപുകളുടെ പേരുമാറ്റത്തിനു നടപടികള്‍ പൂര്‍ത്തിയായതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 30ന് പോര്‍ട്ട് ബ്ലെയര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പേരുകള്‍ പ്രഖ്യാപിക്കും.
ആന്‍ഡമാനിലെ പ്രശസ്തമായ മൂന്ന് ദ്വീപുകളുടെയും പേരുമാറ്റത്തിന്റെ നടപടികള്‍ പൂര്‍ത്തിയായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോദിക്കൊപ്പം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും പോര്‍ട്ട് ബ്ലെയര്‍ സന്ദര്‍ശിക്കുന്നുണ്ട്. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി 150 മീറ്റര്‍ ഉയരത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും.
Powered by Info News For You

Comments
Post a Comment