പെണ്‍കുട്ടികളുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോസ്റ്റലുടമ അറസ്റ്റില്‍
മുംബൈ: (www.kvartha.com 26.12.2018) പെണ്‍കുട്ടികളുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോസ്റ്റലുടമയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഗിര്‍ഗോമില്‍ സ്വകാര്യ ഹോസ്റ്റല്‍ നടത്തുന്ന 47-കാരനാണ് മുംബൈ പോലീസിന്റെ അറസ്റ്റിലായത്.
ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്ന ഫ് ളാറ്റിലെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടികളുടെ മുറിയിലുണ്ടായിരുന്ന അഡാപ്റ്ററിനുള്ളിലാണ് പ്രതി ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. ഒളിക്യാമറയും ഇതിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു.
തങ്ങളുടെ പല സ്വകാര്യസംഭാഷണങ്ങളെക്കുറിച്ചും ഹോസ്റ്റലുടമ ചോദിക്കാന്‍ തുടങ്ങിയതാണ് പെണ്‍കുട്ടികളില്‍ സംശയമുണ്ടാക്കിയത്. മുറിയില്‍ സംസാരിക്കുന്നത് പുറത്തേക്ക് കേള്‍ക്കുന്നതിനാലാണ് ഇയാള്‍ വിവരങ്ങള്‍ തിരക്കുന്നതെന്നാണ് പെണ്‍കുട്ടികള്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ സംശയം ബലപ്പെട്ടപ്പോള്‍ ഒരു പെണ്‍കുട്ടി ഇന്റര്‍നെറ്റ് സഹായത്തോടെ ഒളിക്യാമറയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. മുറിയിലെ ഇലക്ട്രോണിക് അഡാപ്റ്ററില്‍ ഒളിക്യാമറയുണ്ടെന്നാണ് ഇവര്‍ കണ്ടെത്തിയത്. ഇതോടെയാണ് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai landlord arrested for making videos of PG girls through spy camera, Mumbai, News, Crime, Criminal Case, Police, Arrested, Complaint, Students, Internet, National.

Powered by Info News For You

Comments
Post a Comment