ഭാര്യയെ കൊലപ്പെടുത്താന്‍ വെച്ച കെണിയില്‍ വീണത് അമ്മായി അമ്മ; പ്രതിയെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു
വടകര: (www.kvartha.com 12.12.2018) ഭാര്യയെ കൊലപ്പെടുത്താന്‍ വെച്ച കെണിയില്‍ വീണത് അമ്മായി അമ്മ. സംഭവത്തെ തുടര്‍ന്ന് പ്രതിയെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കൊളാവിപ്പാലം കൂടത്തായി അനില്‍കുമാറാണ് (50) വടകര പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. വേറിട്ട് കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ പെട്രോള്‍, മണ്ണെണ്ണ, മുളകുപൊടി എന്നിവയുമായി വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ ഭാര്യ ഷീജയാണെന്ന് കരുതി അമ്മ രമക്കു നേരെ അതിക്രമം നടത്തുകയായിരുന്നു.
മുളക് പൊടി എറിഞ്ഞ് ഇവരുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ തീകൊളുത്താന്‍ വൈകിയതിനാല്‍ ദുരന്തം ഒഴിവായി. ഇതിനിടെ ബഹളം കേട്ട് ഷീജയും സഹോദരന്‍ ഷാജിയും എത്തി അനില്‍കുമാറിനെ തടഞ്ഞു. പിടിവലിക്കിടയില്‍ ഷാജിക്കും അമ്മ രമക്കും പരിക്കേറ്റു.
വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള നിലവിളിയും ബഹളവും കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇതിനിടെ അനില്‍കുമാറിനെ കീഴ്‌പ്പെടുത്തി പോലീസിനു കൈമാറി. പരിക്കേറ്റ ഷാജിയും രമയും ആശുപത്രിയില്‍ ചികിത്സ തേടി. ഷീജയും അനില്‍കുമാറും വര്‍ഷങ്ങളായി വേറിട്ടുകഴിയുകയാണ്. ബന്ധം വേര്‍പെടുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസുമുണ്ട്. ഇവര്‍ക്ക് ഒരു മകളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man attacking wife in Vadakara, Vadakara, News, Local-News, Crime, Criminal Case, Police, Custody, Husband, Natives, Injured, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment