ഏകനാഥ് ഖഡ്സെ പാര്‍ട്ടി വിടുന്നു; മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് തിരിച്ചടി

മുംബൈ: (www.kvartha.com 26.12.2018) മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഏകനാഥ് ഖഡ്സെ പാര്‍ട്ടി വിടാനൊരുങ്ങുന്നു. ലേവ പട്ടേല്‍ സമുദായം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ഖഡ്സെ പാര്‍ട്ടി വിടാനൊരുങ്ങുന്നു എന്ന സൂചന നല്‍കിയത്. സമുദായത്തെ ശക്തിപ്പെടുത്താനും അനീതിക്കെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

'ആര്‍ക്കും സ്ഥിരമായി ഒരു പാര്‍ട്ടിയുടെയും മേല്‍വിലാസമില്ല. ഒരു പാര്‍ട്ടിയില്‍തന്നെ എല്ലാ കാലവും തുടരണമെന്നില്ല. ആര്‍ക്കും അത് പ്രവചിക്കാനാകില്ലെന്നും, അനീതിക്കെതിരെ യോജിച്ച പോരാട്ടം വേണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ച് നിന്നാലേ അവര്‍ നമ്മുടെ ശക്തി തിരിച്ചറിയൂവെന്നും ഖഡ്സെ വ്യക്തമാക്കി. പരിപാടിയില്‍ ഒപ്പം പങ്കെടുത്ത മുന്‍ കോണ്‍ഗ്രസ് എം.പി ഉല്‍ഹാസ് പട്ടീല്‍ ഖഡ്സെയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഖഡ്സെയോട് കടുത്ത അനീതിയാണ് പാര്‍ട്ടി കാട്ടിയതെന്നും ഉല്‍ഹാസ് കുറ്റപ്പെടുത്തി.

BJP heavyweight Eknath Khadse to quit party?, Mumbai, News, Maharashtra, Politics, BJP, Congress, National.

കഴിഞ്ഞ കോണ്‍ഗ്രസ്-എന്‍.സി.പി ഭരണകാലത്ത് പ്രതിപക്ഷ നേതാവുമായിരുന്നു ഖഡ്സെ. ബി.ജെ.പിയിലെ ആദ്യകാല നേതാക്കളില്‍ ഒരാളായ ഖഡ്സെ ബി.ജെ.പി-ശിവസേന സര്‍ക്കാരുകളില്‍ കൃഷി, ധനകാര്യം, റവന്യു തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP heavyweight Eknath Khadse to quit party?, Mumbai, News, Maharashtra, Politics, BJP, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?